സൂര്യപ്രകാശം കണ്ടിട്ട് നാല് വര്‍ഷം! ദിവസേന ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ വീതം; ജീന്‍സ് ഫാക്ടറിയില്‍ നിന്ന് രക്ഷപെടുത്തിയ കുട്ടികളുടെ വെളിപെടുത്തലുകള്‍

_8af7a1be-ff1c-11e6-abb0-ce03674c2ba4നടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, കണ്ണുതുറക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, തുടങ്ങിയവരാണ് ഈ ഫാക്ടറി ജീവനക്കാരില്‍ കൂടുതല്‍. അവര്‍ ജന്മനാ അങ്ങനെയായതുകൊണ്ടല്ല. മറിച്ച്, അധികാരികളുടെ ശിക്ഷാനടപടികളുടെ ഭാഗമായാണ് അവരൊക്കെ ഇങ്ങനെയായത്. സീലാപൂരിലെ ഒരു ജീന്‍സ് ഫാക്ടറയിലെ ജീവനക്കാര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്. ദിവസവും 22 മണിക്കൂറാണ് ഇവര്‍ ഇത്തരത്തില്‍ ഒറ്റയിരുപ്പില്‍ ജോലി ചെയ്യുന്നത്. ഉറങ്ങുന്നത് വെറും രണ്ടുമണിക്കൂര്‍ മാത്രം. അതും പുലര്‍ച്ചെ അഞ്ച് മണിക്കും ഏഴുമണിക്കുമിടയില്‍. ജോലിക്കിടയില്‍ ഉറങ്ങിയാല്‍ ലഭിക്കുന്ന ശിക്ഷയാണ് ഭയാനകം. ഉറങ്ങുന്നതിനിടയില്‍ കിട്ടും, ചുറ്റികയ്ക്കടി. ഇന്ത്യയിലെ തന്നെ ഒരു ജീന്‍സ് ഫാക്ടറിയില്‍ നിന്നും പോലീസ് രക്ഷപെടുത്തിയ കുട്ടികളുടെ അവസ്ഥ ഇതൊക്കെയായിരുന്നു.

_dde27198-ff0c-11e6-a3af-7fa15638f741

പരിക്കുകള്‍ കാരണം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന കുട്ടികളെയാണ് ഇത്തരത്തില്‍ രക്ഷിച്ചത്. മനുഷ്യക്കടത്തുകാരാണ് ഇവരെ ഫാക്ടറിയില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. ജീന്‍സിന് വേണ്ട നൂലിഴകള്‍ മുറിച്ച് അവ പാക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ ജോലികള്‍. പത്ത് മിനിറ്റുകൊണ്ട് പത്ത് പാക്കറ്റുകള്‍ തീര്‍ത്തിരിക്കണം. ഏറ്റവും അവസാനം തീര്‍ക്കുന്നയാള്‍ക്ക് ചുറ്റിക ഉപയോഗിച്ച് അടിയും കിട്ടും. കുട്ടികളിലൂടെ തന്നെയാണ് ഈ സംഭവങ്ങളെല്ലാം പുറത്തായത്. കഴിക്കാന്‍ കിട്ടുന്നതാകട്ടെ, ചോറും ഉരുളകിഴങ്ങുകറിയും. കഴിഞ്ഞ നാല് വര്‍ഷമായി അത് മാത്രമേ കുട്ടികള്‍ക്ക് കിട്ടിയിരുന്നുള്ളു. ഒരു സെക്കന്‍ഡ് നേരത്തേയ്ക്ക് പോലും പുറത്തേയ്ക്ക് പോവാന്‍ അവരെ അനുവദിച്ചിരുന്നില്ല. ഇടുങ്ങിയ മുറിയിലാണ് ഇവരെ ജോലിയ്ക്കായി നിയോഗിച്ചിരുന്നത്. ഇവര്‍ സൂര്യപ്രകാശം കണ്ടിട്ടുതന്നെ നാല്‌വര്‍ഷത്തോളമായി.

20 കുട്ടികളെയാണ് ഡല്‍ഹിപോലീസ് ഇഴയുന്ന ജീവിതത്തില്‍ നിന്നും കരകയറ്റിയത്. കുളിക്കാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല. 5,000 ജീന്‍സുവരെ ഒരാഴ്ച അലക്കാന്‍ കൊടുത്തിരുന്നു. ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചാണ് പോലീസ് ഇവരെ അന്വേഷിച്ചെത്തിയത്. അടിമജീവിതത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തുമ്പോള്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കുട്ടികള്‍.

Related posts