ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങിന് മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ചുരുക്കം ചിലര്‍ മാത്രം, വിവാഹ തിയതി പിന്നീട്, കൈയടിച്ച് സിനിമലോകം

bahvana-engagment

നടി ഭാവനയുടെ വിവാഹനിശ്ചയം നടത്തി. കന്നഡ നിര്‍മാതാവും കാമുകനുമായ നവീനാണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം ഉടനുണ്ടാകില്ല. ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളാല്‍ നിശ്ചയം നേരത്തെയാക്കുകയായിരുന്നു.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്നും, വിവാഹം കഴിക്കുന്നത് അദ്ദേഹത്തെ മാത്രമായിരിക്കുമെന്നാണ് നടി നേരത്തെ വ്യക്തമാക്കിരുന്നു. 2014ല്‍ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുന്‍പ് പല സിനിമകള്‍ക്കും ഡേറ്റ് നല്‍കിയതിനാല്‍ തിരക്കുമൂലം കഴിഞ്ഞില്ല. ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി.

മലയാള സിനിമകയില്‍ സജീവമല്ലാതിരുന്ന നാളുകളില്‍ കന്നഡയിലും തെലുങ്കിലുമെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ ഭാവന വലിയതാരമായി മാറി. 2010ലെ ആദ്യ കന്നഡ ചിത്രമായ ജാക്കി വന്‍ ഹിറ്റായിരുന്നു. പുനീത് രാജകുമാര്‍ നായകനായ ഈ സിനിമ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്യുകയുണ്ടായി. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഭാവന അജിത്, മാധവന്‍, ജയം രവി, ജീവ തുടങ്ങിയ യുവനായകരുടെ ജോഡിയായിരുന്നു. കന്നഡയിലും തെലുങ്കിലുമെല്ലാം യുവനായകര്‍ക്കൊപ്പം ഭാവന ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ഇതാണ് യഥാര്‍ഥ സ്‌നേഹം, നടിയെ ആശ്വസിപ്പിക്കാന്‍ കാമുകന്‍ പറന്നെത്തി,

2002ല്‍ സംവിധായകന്‍ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ കാര്‍ത്തികയെന്ന ഭാവന നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ സിനിമയില്‍ തന്നെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തില്‍ വന്‍ ഹിറ്റായപ്പോള്‍ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളില്‍ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ 2005ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു

 

Related posts