എന്നെ ജീവിക്കാൻ അനുവദിക്കൂ..! അ​ഴീ​ക്ക​ലി​ൽ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വ​ധ​ഭീ​ഷ​ണി; പോലീസിൽ പരാതി നൽകി പെൺകുട്ടി

sadhacharamകൊ​ല്ലം: അ​ഴീ​ക്ക​ലി​ൽ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വ​ധ​ഭീ​ഷ​ണി. പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഭീ​ഷ​ണി​ക്കു പി​ന്നി​ൽ കേ​സി​ലെ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. യു​വ​തി​യോ​ടൊ​പ്പം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​നീ​ഷ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

അ​നീ​ഷും ശൂ​ര​നാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും അ​ഴീ​ക്ക​ൽ ബീ​ച്ച് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന അ​ഞ്ചം​ഗ​സം​ഘം പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞ് നി​ർ​ത്തി അ​ക്ര​മി​ച്ച​ത്. ഇ​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ന്ന് അ​നീ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്. തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​സം​ഘം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​നീ​ഷ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Related posts