അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി..! രാഷ്ട്രീയം പറയുമ്പോള്‍ ജാതി പറയുന്നതായി ചിത്രീകരി ക്കരിക്കുന്നു; എസ്എൻഡിപിക്ക് രാഷ്ട്രീയ മില്ലെന്ന് വെള്ളാപ്പള്ളി

vellapallyരാജാക്കാട്(ഇടുക്കി): അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ അഭിപ്രായം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ രാഷ്ട്രീയ അഭിപ്രായം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട എല്ലാവിഭാഗങ്ങള്‍ക്കും അവകാശം കിട്ടണം. രാഷ്ട്രീയമായും സാമ്പത്തി കമായും ഉള്ള അവകാശങ്ങള്‍ വേണം. വിദ്യാഭ്യാസ നീതി കിട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related posts