ഡി​ജി​റ്റ​ൽ ​ചാ​ന​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മി​ക​വി​നു ഫെ​ഡ​റ​ൽ ബാ​ങ്കി​നു പു​ര​സ്കാ​രം

award-lകൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ​​​ചാ​​​ന​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ മി​​​ക​​​വു​​​റ്റ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് നേ​​​ടി. ഐ​​​ബി​​​എ ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്, എ​​​ക്സ്പോ ആ​​​ൻ​​​ഡ് അ​​​വാ​​​ർ​​​ഡ്സ് 2017ൽ ​​​ചെ​​​റു​​​കി​​​ട ബാ​​​ങ്കു​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റും ബാ​​​ങ്കിം​​​ഗ് അ​​​നു​​​ഭ​​​വം മി​​​ക​​​വു​​​റ്റ​​​താ​​​ക്കാ​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ബാ​​​ങ്കി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​രം കൂ​​​ടി​​​യാ​​​ണ് ഈ ​​​അ​​​വാ​​​ർ​​​ഡ്.മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ വി​​​രാ​​​ൽ ആ​​​ചാ​​​ര്യ​​​യാ​​​ണ് ബാ​​​ങ്കി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ച​​​ത്.

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​റും നെ​​​റ്റ്​​​വ​​​ർ​​​ക്ക്2 മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡി. ​​​സ​​​ന്പ​​​ത്ത്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജരും മും​​​ബൈ സോ​​​ണ്‍ മേ​​​ധാ​​​വി​​​യു​​​മാ​​​യ കെ.​​​കെ.​ അ​​​ജി​​​ത് കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ എ​​​ബി അ​​​ബ്ര​​​ഹാം, മാ​​​നേ​​​ജ​​​ർ മ​​​നോ​​​ജ് ഫ്രാ​​​ൻ​​​സി​​​സ്, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ചാ​​​ന്ദ കൊ​​​ച്ചാ​​​ർ, പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ ഡോ.​ ​​ര​​​ഘു​​​നാ​​​ഥ് മ​​​ഷേ​​​ൽ​​​ക്ക​​​ർ, മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പീ​​​റ്റ​​​ർ ഗാ​​​ർ​​​ടെ​​​ൻ​​​ബെ​​​ർ​​​ഗ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Related posts