പെരുമ്പാമ്പുകളെ വളര്‍ത്തി വിരിയിക്കുന്ന ജോര്‍ജിയന്‍ സ്വദേശിയാണ് എട്ടുവര്‍ഷത്തെ പരിശ്രമത്തിനുശേഷം ഇമോജി പാമ്പുകളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രത്യേക രൂപസാദൃശ്യങ്ങളില് പാമ്പുകളെ ബ്രീഡു ചെയ്ത് അവയെ വലിയ വിലയ്ക്ക വില്‍ക്കുന്നയാളാണ് ജസ്റ്റിന് കോബില്‍ക്ക എന്ന ജോര്ജിയക്കാരന്. സാധാരണഗതിയിലും ഇത്തരത്തിലുള്ള ആകര്‍ഷകമായ വിവിധ രൂപങ്ങള്‍ പാമ്പുകളുടെ ശരീരത്തില്‍ ഉണ്ടാവുമെങ്കിലും വളരെ വിരളമായേ അത് സംഭവിക്കാറുള്ളു.
പാമ്പുകള്‍ക്ക് ജനിതക വ്യതിയാനം വരുത്തി സ്വാഭാവിക രീതിയില്‍ ബ്രീഡ് ചെയ്തതാണ് പെരുമ്പാമ്പിനെ. സാധാരണ ഇത്തരം പീബാള്‍ഡ് പൈതണ്‍ വിഭാഗത്തില്‍ പെട്ട ഈ പാമ്പുകള്‍ക്ക് രണ്ടായിരത്തില്‍ താഴെയാണ് വില. എന്നാല്‍ പ്രത്യകതരത്തില് ബ്രീഡ് ചെയ്ത് ഇമോജികള്‍ വരുത്തിയതോടെ 30 ലക്ഷമായി പാമ്പിന്റെ വില. എത്ര വില കൊടുത്തും പാമ്പിനെ സ്വന്തമാക്കാന്‍ ധാരാളം പേര് എത്തിയെങ്കിലും ഇത്രയും വര്‍ഷത്തെ തന്റെ അദ്ധ്വാനത്തിന്റെ ഫലമായ പാമ്പിനെ വില്ക്കാന് തയാറല്ലെന്നാണ് ഉടമ പറയുന്നത്. വിഷമില്ലാത്തയിനം പാമ്പാണിതെന്നതും ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പാമ്പിന്റെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.