വൈപ്പിൻ: വൈദ്യുതി ബിൽ ലഭിക്കാത്തതിനാൽ പണമടക്കാതിരുന്നയാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതു സംബന്ധിച്ച തർക്കം വീട്ടുകാരും കെഎസ് ഇബി ജീവനക്കാരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. നായരന്പലം ഒന്നാം വാർഡ് കോണ്ഗ്രസ്ഐ കമ്മിറ്റി പ്രസിഡന്റ് വേണു കാവുങ്കൽ തന്നെയും കുടുംബത്തെയും വൈദ്യുതി ബോർഡ് ജീവനക്കാർ മർദിച്ചതായി ആരോപിച്ചു പോലീസിൽ പരാതി നൽകി.
വേണുവും ഭാര്യയും മകളും എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആക്രമിച്ചത് വീട്ടുകാരാണെന്ന് ആരോപിച്ച് ഞാറക്കൽ സെക്ഷനിലെ ലൈൻമാൻ രഘുനാഥൻ(45), വർക്കർ അലക്സാണ്ടർ പ്രദീഷ്(33)എന്നിവർ ഞാറക്കൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
വൈദ്യുതി ബിൽ ലഭിക്കാതിരുന്നതിനാൽ വേണുവിന്റെ വീട്ടുകാർ പണം അടച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരം കുടുംബനാഥൻ ഇല്ലാതിരുന്ന സമയത്ത് രണ്ട് ജീവനക്കാർ എത്തി ഫ്യൂസ് ഊരി.
ബില്ല് കിട്ടാത്തതാണ് പണമടയ്ക്കാത്തതിന് കാരണമെന്ന് പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

ഇതിനുശേഷം വീട്ടുകാർ പണം അടച്ച് ഒരു മണിക്കൂറിനുള്ളിൽ ജീവനക്കാർ എത്തി ഫ്യൂസ് കുത്തുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുടുംബനാഥൻ വീട്ടുകാരെ അറിയിക്കാതെ ഫ്യൂസ് ഊരിയത് സംബന്ധിച്ച് ജീവനക്കാരെ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്. 13കാരിയായ മകളുടെ കൈയ്ക്ക് കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും വേണു പരാതിയിൽ പറയുന്നു. അതേ സമയം ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനു വീട്ടുകാർക്കെതിരേകേസെടുക്കണമെന്നാണ് വൈദ്യുതി ബോർഡ് ജീവനക്കാരുടെ ആവശ്യം.