കോഴഞ്ചേരി: കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികള്‍ക്ക് കുട്ടി ലഭിച്ചതിന്റെ ആഘോഷമാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടു പോയ നവജാതശിശുവിനെ കണെ്ടത്താന്‍ പോലീസിനു സഹായകമായത്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ വെച്ചൂച്ചിറ കൂത്താട്ടുകുളം പുത്തന്‍പുരയ്ക്കല്‍ ബീന ഭര്‍ത്താവ് അനീഷിനെ ഇത് സ്വന്തം കുഞ്ഞാണെന്നാണ് ധരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായിരുന്ന അനീഷ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മധുരവിതരണവും സല്‍ക്കാരവും സംഘടിപ്പിച്ചു.
2011ലാണ് അനീഷ് – ബീനാ ദമ്പതികളുടെ വിവാഹം നടക്കുന്നത്. മുമ്പ് മറ്റൊരു വിവാഹം കഴിച്ച ബീന നിയമപരമായി അത് വേര്‍പെടുത്താതെയാണ് രണ്ടാം വിവാഹം നടത്തിയതെന്നും പറയുന്നു. ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നതിനേത്തുടര്ന്ന് കുടുംബത്തില്‍ കലഹവും പതിവായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന ഭീതിയില്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗര്‍ഭകാല ചികിത്സയ്ക്കായി വള്ളിക്കോട്ടെ ബീനയുടെ വീട്ടില്‍ ഭര്‍ത്താവ് തന്നെയാണ് കൊണ്ടാക്കിയത്. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഗര്‍ഭസംബന്ധമായ ചികിത്സാ വിവരങ്ങള്‍ ബീന പറയുന്നതാണ് വിശ്വസിച്ചു പോരുകയായിരുന്നു. ആശുപത്രികളില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകുകയെന്ന ലക്ഷ്യത്തോടെയാണ് ബീന ഗര്‍ഭിണിയായി അഭിനയിച്ചു പോന്നത്. എന്നാല്‍ ബീനയുടെ ഈ വിവരങ്ങളൊന്നും നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ഒരുദിവസം ചോരക്കുഞ്ഞുമായി ഗ്രാമത്തിലെത്തിയ ബീനയെ കണ്ട് നാട്ടുകാര്‍ പകച്ചുപോയെങ്കിലും ഇതിനെയൊക്കെ അതിജീവിക്കാന്‍ ഒരുദിവസമെങ്കിലും ബീനയ്ക്ക് കഴിഞ്ഞിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അനീഷ് സല്ക്കാരത്തിനൊരുങ്ങിയത്.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷനു സമീപത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കോഴഞ്ചേരിയില്‍ നിന്നും നവജാത ശിശുവിനെ കാണാതായ വിവരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയും അറിഞ്ഞതോടെയാണ് നാട്ടുകാര്‍ ബീനയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒരാഴ്ച മാത്രം പ്രായമുള്ള ചോരക്കുഞ്ഞ് അനീഷിന്റെ വീട്ടില്‍ എത്തിയിട്ടുണെ്ടന്ന് വെച്ചൂച്ചിറ പോലീസില്‍ നാട്ടുകാരാണ് വിവരം നല്‍കിയത്. ഇതേത്തുടര്‍ന്ന് വെച്ചൂച്ചിറ പോലീസ് ജില്ലാ പോലീസ് ചീഫിനെ വിവരമറിയിക്കുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇത് കാണാതായ കുഞ്ഞാണെന്ന് കണെ്ടത്തുകയുമായിരുന്നു.
കേസന്വേഷണത്തില്‍ ജനങ്ങ ളുടെയും സോഷ്യല്‍ മീഡിയക ളുടെയും മാധ്യമങ്ങ ളുടെയും പരിപൂര്‍ണമായ സഹകരണം ലഭിച്ച തുകൊണ്ടാണ് വേഗത്തില്‍ അറ സ്റ്റു നടന്നതെന്നും ജില്ലാ പോലീ സ് മേധാവി പറഞ്ഞു. നാലു ടീമുകള്‍ക്കായിരുന്നു അന്വേഷണ ചുമതല. ജില്ലാ പോലീസ് ചീഫി ന്റെയും പത്തനം തിട്ട ഡിവൈഎസ്പി കെ. വിദ്യാധ രന്റെ നേതൃത്വ ത്തില്‍ ടീമുകളാണ് കേസന്വേഷ ണത്തിന് ചുക്കാന്‍ പിടിച്ചത്. കോഴഞ്ചേരി സിഐ ബി. അനില്‍, എസ്ഐമാരായ കെ. അജിത് കുമാര്‍, വി.ആര്. രാജശേഖരന്, പ്രൈജു, എഎസ്ഐമാരായ സി. കെ. വേണു, ശ്രീകുമാര്‍, സിപിഒമാ രായ സുധീഷ്, ധനൂപ്, വനിത എസ്ഐ ഡെയ്സി ലൂക്കോസ്, വനിത സിവില്‍ ഓഫീസര്‍ ഉഷ എന്നിവരാണ് സംഘത്തി ലുണ്ടായിരുന്നത്. ജില്ലയില്‍ നിന്നും പുറത്തേക്കുപോകുന്ന എല്ലാ അതിരുകളും അടച്ചുകൊ ണ്ടുള്ള അന്വേഷണമാണ് പോലീ സ് നടത്തിയത്.