ഇതോ ദൈവത്തിന്റെ സ്വന്തം നാട്? ആനപരിശീലനകേന്ദ്രം കാണാന്‍ പോയ വിദേശവനിതയെ കാറില്‍വച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു; സംഭവം വിഴിഞ്ഞത്ത്

Rape

വി​ഴി​ഞ്ഞം: ആ​ന പ​രി​ശീ​ല​ന​കേ​ന്ദ്രം കാ​ണാ​ൻ പോ​യ വി​ദേ​ശ യു​വ​തി​യെ കാ​റി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ . ചൊ​വ്വ​ര വി​ന​യ ഭ​വ​നി​ൽ വി​ന​യ​ൻ (30)നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 
ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചൊ​വ്വ​ര​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ആ​യുർ​വേ​ദചി​കി​ത്സ​ക്കെ​ത്തി​യ ഒാ​സ്ട്രി​യ​ൻ സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യാ​ണ്പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

 
കോ​ട്ടു​രി​ലെ ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പോ​കാ​ൻ ആ​ഗ്ര​ഹംപ്ര​ക​ടി​പ്പി​ച്ച യു​വ​തി​ക്ക് യാ​ത്ര ചെ​യ്യാ​ൻ റി​സോ​ർ​ട്ടു​കാ​ർ വി​ന​യ​ന്‍റെ കാ​ർ വാ​ട​ക​യ്ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ  യാ​ത്ര​യി​ലു​ട​നീ​ളം വി​ന​യ​ൻ ഉ​പ​ദ്ര​വി​ച്ച​താ​യി വി​ഴി​ഞ്ഞം എ​സ്.​ഐ ര​തീ​ഷ് പറഞ്ഞു.

 
റി​സോ​ർ​ട്ട്അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​യാ​ഴ്ച യു​വ​തി പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി. മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ വി​ന​യ​നെ അ​റ​സ്റ്റ് ചെ​യ്തു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts