തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുമാരപുരം പൊതുജനം ലെയിനിൽ ഏദൻ ഗാർഡൻസിൽ ജിജോ (36)യെ ആണ് അറസ്റ്റ് ചെയ്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവും മൂന്നു കുട്ടികളുടെ പിതാവുമാണ് പ്രതി.
കഴക്കൂട്ടം സൈബർ സിറ്റി എസി എ.പ്രമോദ്കുമാർ, മെഡിക്കൽ കോളജ് സിഐ സി.ബിനുകുമാർ അഡീഷണൽ എസ്ഐ ബി. സാബു, എഎസ്ഐ ജയശങ്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജയബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.