പുതിയ സിറ്റി സൂപ്പറാണ്

ഓട്ടോസ്പോട്ട് / അജിത് ടോം
2017march12city
ഹോ​ണ്ട​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ പ​ല​തും സ​മ്മാ​നി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​ണ് സി​റ്റി. 90 മു​ത​ൽ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ സാ​ന്നി​ധ്യ​മാ​യ സി​റ്റി ഇ​ന്നും വാ​ഹ​ന​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​ണ്. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി സി​റ്റി​യു​ടെ നാ​ല് ത​ല​മു​റ​യെ ഹോ​ണ്ട അ​വ​തരി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​ടു​വി​ൽ 2017ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ഞ്ചാം ത​ല​മു​റ സി​റ്റി​യു​മാ​യി ഹോ​ണ്ട എ​ത്തി. ഫേ​സ് ലി​ഫ്റ്റ് ചെ​യ്ത സി​റ്റി​യു​ടെ ടൈ​പ്പ് 5 മോ​ഡ​ലി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…

പു​റം​മോ​ടി: ഒ​റ്റ നോ​ട്ട​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് മു​ൻ​വ​ശ​ത്ത് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ മോ​ഡ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ക്രോം ​ഫി​നീ​ഷിം​ഗ് ഗ്രി​ല്ലി​ന്‍റെ വീ​തി കു​റ​ച്ച​താ​ണ് മു​ൻ​വ​ശ​ത്തെ മാ​റ്റം കൂ​ടു​ത​ൽ പ്ര​ക​ട​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ, എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പും ഇ​ൻ​ഡി​ക്കേ​റ്റ​റി​നു​മൊ​പ്പ​മു​ള്ള എ​ൽ​ഇ​ഡി ഡേ ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളും ബോ​ണ​റ്റി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന ര​ണ്ട് ലൈ​നു​ക​ളു​മാ​ണ് മു​ൻ​വ​ശ​ത്തെ മാ​റ്റ​ങ്ങ​ൾ.

സി​റ്റി​ക്കെ​തി​രേ ഉ​യ​ർ​ന്നി​രു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ഷേ​പം അ​ലോ​യ് ഒ​ട്ടും സ്റ്റൈ​ലി​ഷ് ആ​യി​രു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് പു​തി​യ സി​റ്റി​യി​ൽ ഹോ​ണ്ട പ​രി​ഹാ​രം ക​ണ്ടി​ട്ടു​ണ്ട്. പു​തു​താ​യി ഡി​സൈ​ൻ ചെ​യ്ത 15 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ വാ​ഹ​ന​ത്തി​നു മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ റി​യ​ർ​വ്യൂ മി​റ​റി​ലും പു​തു​മ​യു​ടെ സ്പ​ർ​ശം കാ​ണാ​ൻ ക​ഴി​യും. ഡോ​റു​ക​ളി​ലെ ഷോ​ൾ​ഡ​ർ ലൈ​നും ക്രോം ​ഫി​നീ​ഷിം​ഗ് ഡോ​ർ ഹാ​ൻ​ഡി​ലും ആ​ക​ർ​ഷ​ണീ​യ​മാ​ണ്.

പി​ൻ​ഭാ​ഗ​ത്തും ആ​വ​ശ്യ​ത്തി​നു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തു​താ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ടെ​യി​ൽ ലാ​ന്പാ​ണ് സി​റ്റി​യി​ലു​ള്ള​ത്. ഹാ​ച്ച്ഡോ​റി​ലേ​ക്കുകൂ​ടി വ്യാ​പി​ച്ചുകി​ട​ക്കു​ന്ന ടെ​യി​ൽ ലാ​ന്പു​ക​ൾ​ക്ക് റെ​ഡ്, ലെ​ൻ​സ് ക്ലിയ​ർ എ​ന്നീ ഡ്യു​വ​ൽ ടോ​ണ്‍ നി​റ​ങ്ങ​ൾ ന​ല്കി​യി​രി​ക്കു​ന്നു. കൂ​ടാ​തെ ര​ണ്ട് ലൈ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക്രോം ​സ്ട്രി​പ്പും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
റൂ​ഫി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ഷാ​ർ​ക്ക് ഫി​ൻ ഏ​രി​യ​ലും ഹാ​ച്ച് ഡോ​റി​ലു​ള്ള ബ്രേ​ക്ക്‌ലൈ​റ്റോ​ടു കൂ​ടി​യ സ്പോ​യി​ല​റും പി​ൻ​ഭാ​ഗ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്.

ഉ​ൾ​വ​ശം: ക​റു​പ്പ്, സി​ൽ​വ​ർ, ക്രീം ​എ​ന്നീ നി​റ​ങ്ങ​ളാ​ണ് ഉ​ൾ​വ​ശ​ത്തെ അ​ല​ങ്കാ​രി​ക്കാ​നു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​സി വെ​ന്‍റു​ക​ൾ, സ്റ്റോ​റേ​ജ് സ്പേ​സ് എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ക്യാ​ബി​ന്‍റെ രൂ​പ​ക​ല്പ​ന.

വ​ലു​പ്പ​മേ​റി​യ സെ​ന്‍റ​ർ ക​ണ്‍സോ​ളാ​ണ് പു​തി​യ സി​റ്റി​ക്കു​ള്ള​ത്. ആ​ൻഡ്രോ​യി​ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴ് ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റ​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. മി​റ​ർ ലി​ങ്ക് ആ​പ്പി​നൊ​പ്പം വൈ​ഫൈ, ര​ണ്ട് യു​എ​സ്ബി പോ​ർ​ട്ടു​ക​ൾ, 1.5 ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി, ജി​പി​എ​സ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ​ക്കു പു​റ​മെ ബ്ലൂ​ടൂ​ത്ത്, ഡി​വി​ഡി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള അ​ത്യാ​ധു​നി​ക ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റ​മാ​ണി​ത്.

സ്റ്റീ​യ​റിം​ഗ് വീ​ലി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ടി​ൽ​റ്റ്, ടെ​ലി​സ്കോ​പി​ക് എ​ന്നി​ങ്ങ​നെ ടൂ ​വേ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടൈ​പ്പ് 4 മോ​ഡ​ലി​ലു​ണ്ടാ​യി​രു​ന്ന മീ​റ്റ​ർ ക​ണ്‍സോ​ൾ​ ത​ന്നെ​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ആ​ഢ്യ​ത്വം തോ​ന്നി​ക്കു​ന്ന സീ​റ്റു​ക​ളാ​ണ് സി​റ്റി​യി​ലു​ള്ള​ത്. ലെ​ത​ർ ഫി​നീ​ഷിം​ഗ് സീ​റ്റു​ക​ൾ​ക്കൊ​പ്പം വി​ശാ​ല​മാ​യ ലെ​ഗ്റൂമും ന​ല്കി​യി​ട്ടു​ണ്ട്. പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി എ​ൽ​ഇ​ഡി റീ​ഡിം​ഗ് ലാ​ന്പു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡോ​ർ പാ​ന​ലു​ക​ളി​ൽ ക്രോം ​ക​വ​റിം​ഗ് ന​ല്കി​യി​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ആ​ഢം​ബ​രഭാ​വം പ​ക​രു​ന്നു.

വ​ലു​പ്പം: 4440 എം​എം നീ​ള​വും, 1695 എം​എം വീ​തി​യും, 1495 എം​എം ഉ​യ​ര​ത്തി​നു​മൊ​പ്പം 165 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്.

സു​ര​ക്ഷ: സു​ര​ക്ഷാ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്. ബേ​സ് മോ​ഡ​ൽ മു​ത​ൽ ഡു​വ​ൽ എ​യ​ർ​ബാ​ഗും ടോ​പ് എ​ൻ​ഡി​ൽ ആ​റ് എ​യ​ർ​ബാ​ഗും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ബി​എ​സ് ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​വും ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലൈ‌​റ്റും വൈ​പ്പ​റും സു​ര​ക്ഷ​യ്ക്കു ക​രു​ത്തേ​കു​ന്നു.

എ​ൻ​ജി​ൻ: 1.5 ലി​റ്റ​ർ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ലാ​ണ് സി​റ്റി പു​റ​ത്തി​റ​ക്കു​ന്ന​ത്. 1.5 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ൽ അ​ഞ്ച് സ്പീ​ഡ് മാ​ന്വ​വ​ൽ ഗി​യ​ർ ബോ​ക്സും സി​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സും ഡീ​സ​ൽ എ​ൻ​ജി​നി​ൽ 5 സ്പീ​ഡ് മാ​ന്വ​വ​ൽ ഗി​യ​ർ ബോ​ക്സു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

1498 സി​സി ഡീ​സ​ൽ എ​ൻ​ജി​ൻ 98.6 പി​എ​സ് ക​രു​ത്തി​ൽ 200 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 1497 സി​സി പെ​ട്രോ​ൾ എ​ൻ​ജി​ൻ 117 പി​എ​സ് പ​വ​റി​ൽ 145 എ​ൻ​എം ടോ​ർ​ക്കാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

മൈ​ലേ​ജ്: ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 25.6 കി​ലോ​മീ​റ്റ​റും, പെ​ട്രോ​ൾ മോ​ഡ​ലി​നു 18.0 കി​ലോ​മീ​റ്റ​റു​മാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന മൈ​ലേ​ജ്.

വി​ല: പു​തി​യ ഹോ​ണ്ട സി​റ്റി​യു​ടെ പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ​ക്ക് 8.68 ല​ക്ഷം മു​ത​ൽ 13.77 ല​ക്ഷം രൂ​പ വ​രെ​യും ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 10.97 ല​ക്ഷം മു​ത​ൽ 13.81 ല​ക്ഷം രൂ​പ വ​രെ​യു​മാ​ണ് എ​ക്സ് ഷോ​റൂം വി​ല.

ടെ​സ്റ്റ് ഡ്രൈ​വ്:

വി​ഷ​ൻ ഹോ​ണ്ട കോ​ട്ട​യം.
ഫോ​ണ്‍: 9847734444

Related posts