അനാമികയുടെ പിതാവ് നരേന്ദ്ര കുമാർ കോത്താരി യോഗ പരിശീലകൻ ആണ്. ഇദേഹമാണ് കുട്ടിയേ യോഗ പരിശീലിപ്പിക്കുന്നത്. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ’എന്റെ മാതാപിതാക്കൾക്ക് എന്നെ പഠിപ്പിക്കുവാനോ എന്റെ കഴിവുകൾ വളർത്തിയെടുക്കുന്നതിനോ സാന്പത്തികമായി സാഹചര്യമുണ്ടായിരുന്നില്ല. പക്ഷെ എന്റെ കുട്ടികൾക്ക് അത്തരമൊരു പ്രശ്നം ഉണ്ടാകരുത്. എനിക്കറിയാം എന്റെ കുട്ടികൾ എന്തു ചെയ്താലും അതിൽ അവർ ഒന്നാമതെത്തുമെന്ന്.’
അച്ഛൻ നരേന്ദ്ര കുമാർ യോഗ ചെയ്യുന്നത് കണ്ടാണ് കുട്ടികളിൽ ഇത്തരമൊരു ആഗ്രഹം വളർന്നു വന്നത്. പണ്ട് താൻ ചെയ്യുന്നത് എന്തോ ഒരു സാധാരണ കായികാഭ്യാസമാണെന്നാണ് ഓർത്തിരുന്നതെന്നും എന്നാൽ ഇതിന്റെ പേര് യോഗ എന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും നരേന്ദ്ര കുമാർ പറയുന്നു. പക്ഷെ തന്നെ പ്രോത്സാഹിപ്പിക്കാൻ പോലും ആരുമുണ്ടായിരുന്നില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
അനാമിക ഇപ്പോൾ തികച്ചും സന്തോഷവതിയാണ് കാരണം അവളുടെ അച്ഛനു സാധിക്കാത്തതാണ് അവൾ സാധിച്ചത്. ഇതിൽ എന്തെങ്കിലും പ്രത്യേകത ഉള്ളത് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് കടുപ്പമേറിയതാണെങ്കിലും ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചതെന്നും അനാമിക പറയുന്നു. വിശേഷമായ പ്രകടനം നിരവധി സർട്ടിഫിക്കറ്റുകളും മെഡലുകളും അനാമികയ്ക്ക് നേടിക്കൊടുത്തു. പക്ഷേ ലോകമറിയുന്ന ഒരു താരമാകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.ആണ്‍കുട്ടികൾക്ക് ചെയ്യാൻ കഴിയാത്തത് പെണ്‍കുട്ടികൾക്ക് സാധിക്കും എന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്താൻ കഴിയണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അനാമിക കൂട്ടിച്ചേർത്തു.