പൊങ്കാലയുടെ വേറിട്ട ദൃശ്യങ്ങള്‍! ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചു വിശ്വാസികള്‍ക്ക് സംഭാര വിതരണവുമായി ആര്‍ച്ച് ബിഷപ്പും പാളയം ഇമാമും

TVMponkala11203
തി​രുവനന്തപുരം: ശാ​ന്തി സ​മി​തി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും പാ​ള​യം സെന്‍റ് ജോ​സ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ചു വി​ശ്വാ​സി​ക​ൾ​ക്ക് സം​ഭാ​ര​വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. ശാ​ന്തി സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം, പാ​ള​യം ഇ​മാം വി.​പി. ഷു​ഹൈ​ബ് മൗ​ല​വി, ശാ​ന്തി സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സു​ഗ​ത​കു​മാ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ണ് ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് സം​ഭാ​രം ന​ൽ​കി​യ​ത്.
പൊങ്കാലക്കെത്തുന്നവർക്കായി ശാ​ന്തി സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സം​ഭാ​ര​വി​ത​ര​ണം മാ​തൃ​ക​പ​ര​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ ആ​ണെ​ന്നും ആ​ർ​ച് ബി​ഷ​പ് സൂ​സ​പാ​ക്യം വ്യ​ക്ത​മാ​ക്കി.
ശാ​ന്തി​സ​മി​തി വൈ​സ് ചെ​യ​ർ​മാ​നും സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​ർ​ജ് ജെ. ​ഗോ​മ​സ്, ശാ​ന്തി സ​മി​തി സെ​ക്ര​ട്ട​റി ജെ.​എം.​റ​ഹിം, ക​ൺ​വീ​ന​ർ ആ​ർ. നാ​രാ​യ​ണ​ൻ ത​മ്പി, പാ​ള​യം ഇ​ട​വ​ക സെ​ക്ര​ട്ട​റി ഓ​സ്കാ​ർ ലോ​പ്പ​സ്, മ​ദ്യ​നി​രോ​ധ​ന സ​മി​തി നേ​താ​വ് ആ​ർ. ര​ഘു തു​ട​ങ്ങി​യ​വ​ർ സം​ഭാ​ര​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ഞൂ​റ് ലി​റ്റ​ർ തൈ​ര് ഉ​പ​യോ​ഗി​ച്ച് പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് സം​ഭാ​രം വി​ത​ര​ണം ചെ​യ്തു. വി​ഷ​വി​മു​ക്ത​മാ​യ ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല എ​ന്നി​വ അ​ര​ച്ച് ചേ​ർ​ത്താ​ണ് സം​ഭാ​രം ത​യ്യാ​റാ​ക്കി​യ​ത്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​നാ​യി സ്റ്റീ​ൽ ക​പ്പി​ലും സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ലും ആ​ണ് സം​ഭാ​രം വി​ശ്വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

Related posts