തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് സ്വീകരിക്കാതിരുന്നത് ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ മിഷേലിന്റെ ദുരൂഹ മരണത്തില്‍ െ്രെകം ബ്രാഞ്ച് അന്വേഷണം പോരെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. മരണത്തില്‍ പോലീസ് അനാസ്ഥ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്ന ക്രോണിനെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത്.