ഈ പീഡനകാലത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ പോലും സുരക്ഷിതരല്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പാലക്കാട്ടെ പ്രമുഖ ആശുപത്രിയില്‍ ലൈംഗിക പീഡനത്തിനിരയായ നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയാണ് തനിക്കു നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഇവരെയിപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഴ്‌സിന് വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതോടെയാണ് ലൈംഗിക പീഡനത്തിലേക്ക് അന്വേഷണം നീണ്ടത്. സംഭവത്തില്‍ ആശുപത്രിയിലെ സിടി സ്കാന്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്ന വിവരം പ്രദേശവാദികളെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ പീഡനത്തെത്തുടര്‍ന്ന ഇതേ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നും പറയപ്പെടുന്നു.പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായും പറയുന്നു. 22 നഴ്‌സുമാര്‍ ഇതുവരെ പീഡനത്തിനിരയായി എന്നു പറയപ്പെടുന്നുഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സിംഗ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ പറയുന്നു.
ജീവനക്കാരികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ചൂഷണം ചെയ്യുന്നത്.ഈ ഫോട്ടോകള്‍ വെളിയില്‍ വിട്ടാല്‍ ഇനി മറ്റൊരു സ്ഥലത്ത് ജോലി ലഭിക്കില്ലെന്നും, വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നും നഴ്‌സുമാര്‍ മൊഴി നല്‍കി. ആശുപത്രിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് പീഡനത്തിനു പിന്നിലെന്നും ഇതിലൊരാള്‍ ആശുപത്രി നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണെന്നും വിവരമുണ്ട്.