സുചിലീക്ക്‌സിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ചിമ്പു? അടുത്ത ഉന്നം നയന്‍താര; ചിമ്പുവിന്റെ പങ്ക് വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍…

chimp1സിനിമാതാരങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന സുചിലീക്ക്‌സിന്റെ അടുത്തപണി നയന്‍താരയ്ക്കിട്ടെന്ന് സൂചന. ഏതാനും ആഴ്ചകളായി തുടങ്ങിയിരിക്കുന്ന ഈ പരിപാടിയ്ക്കു പിന്നില്‍ ആരാണെന്നതിന് കൃത്യമായ സൂചനകളൊന്നുമില്ല. ഗായിക സുചിത്ര കാര്‍ത്തിക് ആണെന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നതെങ്കിലും ഇപ്പോള്‍ മറ്റാരോ ആണ് ഇതിന്റെ പിന്നില്‍ കളിക്കുന്നതെന്ന് സൂചനയുണ്ട്. തമിഴ്‌സിനിമാ ലോകത്തുള്ള ഒരു പ്രമുഖനിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. നടന്‍ ചിമ്പുവാണ് ആ പ്രമുഖ നടനെന്ന നിലയിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തികിന്റെ കൈ ആരോ പിടിച്ച് തിരിച്ചതോടെ തുടങ്ങിയ സംഭവങ്ങള്‍ ഇപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. അന്ന് പാര്‍ട്ടിക്ക് ധനുഷ് പോയിരുന്നു എന്ന പേരില്‍ ധനുഷിനെതിരെയായിരുന്നു ആദ്യം ആക്രമണം.  ധനുഷിന്റെ കൂടെ വന്ന ആരോ ആണത്രെ സുചിത്രയുടെ കൈ പിടിച്ച് തിരിച്ചത്. എന്നാല്‍ ധനുഷ് ആ പാര്‍ട്ടിക്ക് പോയത് ചിമ്പുവിനൊപ്പമാണ് എന്നത് എത്ര പേര്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് ഉയരുന്ന ചോദ്യം. സുചിത്ര പേരെടുത്ത് പറഞ്ഞ് ആക്രമിച്ചവരില്‍ ചിമ്പുവിന്റെ പേരില്ലായിരുന്നു. മറിച്ച് ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും പേരുകളാണ് സുചിത്ര പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. സുചിലീക്‌സ് എന്ന പേരില്‍ വന്ന വീഡിയോകളിലും ചിത്രങ്ങളിലും ഏറ്റവും കൂടുതല്‍ ധനുഷിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

തുടക്കം മുതല്‍ നയന്‍താരയുടെ സ്വകാര്യവീഡിയോകള്‍ പുറത്തുവിടുമെന്ന് സൂചിലീക്ക്‌സ് ഭീഷണി മുഴക്കിയതും ശ്രദ്ധേയമാണ്. ഏറ്റവുമധികം ആരാധകര്‍ ആഗ്രഹിക്കുന്നത് നയന്‍താരയുടെ വീഡിയോയാണെന്നും സുചിലീക്ക്‌സ് പറഞ്ഞിരുന്നു. ചിമ്പുവിന് മുന്‍കാമുകി നയന്‍താരയോട് ദേഷ്യമുള്ള കാര്യം തമിഴ് സിനിമയിലെ അങ്ങാടിപ്പാട്ടാണ് താനും. നയന്‍താരയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സുചിലീക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നയന്‍താരയുടെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വീഡിയോകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സുചിലീക്ക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.
NAZRIA-600
ചിമ്പുവിനെ വെറുതെയെന്തിനാ സംശയിക്കുന്നതെന്നു ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ സുചിലീക്‌സ് പുറത്ത് വിട്ട ചിത്രങ്ങളുടെയും വീഡിയോയുടെയും പാറ്റേണ്‍ ശരിക്കൊന്ന് നോക്കിയാല്‍ പലതും വ്യക്തമാകും. ഈ ചിത്രങ്ങള്‍ കണ്ട ശേഷം വീഡിയോ കൂടി കേട്ടുനോക്കിയാല്‍ സംഗതി സത്യമാണോ എന്ന ചിന്തയുണ്ടാവും. ചിലമ്പരശന്‍, പ്രഭുദേവ, വിശാല്‍… ഇങ്ങനെ കൂടെ അഭിനയിച്ച നടന്മാരെയെല്ലാം വെച്ച് ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വന്ന നടിയാണ് നയന്‍താര. ചിമ്പുവുമായി നയന്‍താരയ്ക്ക് ഉണ്ടായിരുന്നത് വളരെ അടുത്ത ബന്ധമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍  പ്രണയം തകര്‍ന്നെങ്കിലും ഒളിച്ചോടാനൊന്നും നയന്‍സ് നിന്നില്ല. ശ്രദ്ധേയമായ വേഷങ്ങളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ താരമായി നയന്‍സ് തുടരുന്നു. വീഡിയോ പുറത്തുവിടുന്നതിനു മുന്നോടിയായി നയന്‍താരയുടെയും ചിമ്പുവിന്റേതുമെന്നവകാശപ്പെടുന്ന സ്വകാര്യ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വിവാഹശേഷം അഭിനയം നിര്‍ത്തിയ ഒരു മലയാളി നടിയുടേതെന്നവകാശപ്പെട്ടും വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്്.

Related posts