സമൂഹത്തില്‍ നടക്കുന്ന അസ്വാഭാവികമായ ചില കാര്യങ്ങള്‍ കാണുമ്പോള്‍ പ്രായമായ ചില ആളുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്, ഇതൊക്കെ ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണെന്ന്. ഇപ്പോഴിതാ ഇതേ കാര്യം വിഖ്യാത ശാസ്ത്രജ്ഞന്റെ നാവില്‍ നിന്നുതന്നെ വീണിരിക്കുന്നു. മനുഷ്യവംശം കൂട്ടവംശനാശത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് സ്റ്റീഫന്‍ ഹോക്കിങ് എന്ന വിഖ്യാത ശാസ്ത്രജ്ഞന്‍ പറയുന്നത്. മനുഷ്യവംശത്തെ രക്ഷിക്കാന്‍ ലോകസര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യ അതിവേഗം വളര്‍ന്നതോടെ മനുഷ്യരുടെ അക്രമസ്വഭാവം വര്‍ദ്ധിച്ചെന്നും ഇത്തരത്തിലുള്ള സാങ്കേതിക വിദ്യയുടെ അമിതോപയോഗം അവരുടെ തന്നെ നാശത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ആണവയുദ്ധത്തിന്റേയും അന്തിമഫലം മനുഷ്യന്റെ കൂട്ടനാശമാകും. പരിസ്ഥിതി നാശത്തിന് ഇതിനോടകം തന്നെ സാങ്കേതിക വിദ്യകള്‍ കാരണമായിട്ടുണ്ട്. യുദ്ധങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജൈവായുധവും ആണവായുധവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗവും വിനാശകരമായ നിലയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തെ നിയന്ത്രിക്കണമെങ്കില്‍ ലോകത്തിന്റെ മൊത്തം അധികാരം കേന്ദ്രീകരിക്കപ്പെടുന്ന ഒരു ലോകസര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്.