റാ​ഞ്ചി ടെ​സ്റ്റ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്

aus-sറാ​ഞ്ചി: ബോ​ർ​ഡ​ർ – ഗാ​വ​സ്ക​ർ ട്രോ​ഫി പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം ടെ​സ്റ്റി​ൽ‌ പ​രി​ക്കേ​റ്റു പു​റ​ത്തി​രു​ന്ന ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യ് ടീ​മി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ അ​വ​സ​രം കി​ട്ടി​യ അ​ഭി​ന​വ് മു​കു​ന്ദി​ന് അ​വ​സാ​ന ഇ​ല​വ​നി​ൽ സ്ഥാ​നം ന​ഷ്ട​മാ​യി. 50 ടെ​സ്റ്റു​ക​ൾ ക​ളി​ക്കു​ന്ന 29-ാമ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​കാ​ൻ ഒ​രു​ങ്ങി​യാ​ണ് വി​ജ​യ് റാ​ഞ്ചി​യി​ൽ പാ​ഡ​ണി​യു​ക.

ഓ​സീ​സ് ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ക​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ഗ്ലെ​ൻ മാ​ക്സ്‌​വെ​ലും പാ​റ്റ് ക​മ്മി​ൻ​സും ടീ​മി​ൽ‌ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റു മ​ട​ങ്ങി​യ മി​ച്ച​ൽ മാ​ർ​ഷി​നും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നും പ​ക​ര​മാ​ണ് ഇ​രു​വ​രും ടീ​മി​ലെ​ത്തി​യ​ത്.

നാ​ലു ടെ​സ്റ്റു​ക​ളു​ള്ള പ​ര​ന്പ​ര​യി​ൽ ഓ​രോ ടെ​സ്റ്റ് വീ​തം ജ​യി​ച്ചു നി​ൽ​ക്കു​ന്ന​തി​നാ​ൽ മൂ​ന്നാം ടെ​സ്റ്റി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചാ​ൽ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​രു​ടീ​മും.

Related posts