ഏറ്റുമാനൂർ: ബൈക്കിൽ എത്തിയ മോഷ്ടാവ് സർക്കിൾ ഇൻസ്പെക്ടറുടെ അമ്മയുടെ സ്വർണ വള കവർന്നു കടന്നു. പാലാ സർക്കിൾ ഇൻസ്പെക്ടർ ടോമി സെബാസ്റ്റ്യന്റെ അമ്മ ഏറ്റുമാനൂർ പട്ടിത്താനം ളാപ്പറന്പിൽ ഏലിക്കുട്ടി (74)യുടെ ആഭരണമാണ് മോഷ്ടിച്ചത്.
ഏറ്റുമാനൂർ പേരൂർ കവലയിൽ സഹകരണ ബാങ്കിനു മുന്നിലാണ് സംഭവം. ബാങ്കിന്റെ വളം ഡിപ്പോയിൽ വളം വാങ്ങാൻ എത്തിയതാണ് ഏലിക്കുട്ടി. ഈ സമയം അയൽവാസിയുടെ മകനെന്നു പരിചയപ്പെടുത്തിയ യുവാവ് സമീപിച്ചു.
മകളുടെ വിവാഹ ആവശ്യത്തിനുവളവാങ്ങുന്നതിന് അളവിനു വേണ്ടിയാാണെന്നു പറഞ്ഞു വള ആവശ്യപ്പെട്ടു. അയൽവാസിയുടെ പേരും മറ്റും വിശദമായി പറഞ്ഞപ്പോൾ സംശയം തോന്നിയില്ല. കൈയ്യിൽ കിടന്ന രണ്ടു വളകൾ ഉൗരിവാങ്ങി മുങ്ങി. ഏറെ നേരം കാത്തു നിന്നിട്ടും വരാതായപ്പോഴാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടത്. ഹെൽമറ്റ് ധരിച്ചാണ് യുവാവ് എത്തിയത്.