ഇപ്പോള്‍ സഹോദരന് വധുവിനെ തേടുകയാണ്; ഞങ്ങളുടെ വിവാഹം ഇപ്പോഴില്ല…

Anjali1102

ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളോ​ട് ആ​ദ്യം നി​ശ​ബ്ദ​രാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​യെ​ല്ലാം ത​ള്ളി താ​ര​ങ്ങ​ൾ ത​ന്നെ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്തി​നു ശേ​ഷം വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യെ​ന്നും ഒ​രു​മി​ച്ചാ​ണ് താ​മ​സ​മെ​ന്നും വാ​ർ​ത്ത വ​ന്നു.

പി​ന്നീ​ട് ഒ​രു ദോ​ശ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു. എ​ന്നാ​ൽ വി​വാ​ഹം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് അ​ഞ്ജ​ലി പ​റ​യു​ന്ന​ത്. ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന മ​ഗി​ള​ർ മ​ട്ടും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ജ്യോ​തി​ക​യ്ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി സൂ​ര്യ ദോ​ശ ച​ല​ഞ്ച് തു​ട​ങ്ങി​യി​രു​ന്നു.

അ​തി​നു ശേ​ഷം ന​ട​ൻ മാ​ധ​വ​നേ​യും സം​വി​ധാ​യ​ക​ൻ വെ​ങ്കി​ട് പ്ര​ഭു​വി​നേ​യും സൂ​ര്യ ച​ല​ഞ്ച് ചെ​യ്തു. വെ​ങ്ക​ട് പ്ര​ഭു ഭാ​ര്യ​ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു. പി​ന്നാ​ലെ ജെ​യ്യെ ച​ല​ഞ്ച് ചെ​യ്യു​ക​യും ചെ​യ്തു. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കാ​മു​കി​ക്കു വേ​ണ്ടി ദോ​ശ ച​ല​ഞ്ച് ചെ​യ്യൂ എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​ഞ്ജ​ലി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ട്വീ​റ്റ് ചെ​യ്തു. അ​തോ​ടെ ഇ​രു​വ​രു​ടെ​യും ദീ​ർ​ഘ​നാ​ളാ​യു​ള്ള പ്ര​ണ​യ​ത്തി​ന് സ്ഥി​രീ​ക​ര​ണ​മാ​യെ​ന്ന് ഗോ​സി​പ്പ് വാ​ർ​ത്ത​ക​ൾ വ​ന്നു.

എ​ന്നാ​ൽ ഉ​ട​ന​ടി വി​വാ​ഹി​ത​യാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ അ​ഞ്ജ​ലി ത​ന്നെ പ​റ​യു​ന്ന​ത്. ഞാ​ൻ ഇ​പ്പോ​ൾ നി​ര​വ​ധി പ്രൊ​ജ​ക്റ്റു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. സി​നി​മ​യു​ടെ എ​ണ്ണ​ത്തി​ന് അ​ല്ല ഞാ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്, ഗു​ണ​ത്തി​നാ​ണ്. ന​ല്ല തി​ര​ക്ക​ഥ​ക​ൾ കേ​ൾ​ക്കാ​നാ​ണ് തീ​രു​മാ​നം. ഉ​ട​നൊ​ന്നും വി​വാ​ഹി​ത​യാ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ സ​ഹോ​ദ​ര​ന് വ​ധു​വി​നെ തേ​ടു​ക​യാ​ണ്. എ​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചാ​ൽ അ​ത് എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും- അ​ഞ്ജ​ലി പ​റ​യു​ന്നു.

Related posts