അമല പോൾ വീണ്ടും ശക്തമായ കഥാപാത്രവുമായി എത്തുന്നു. അണിയറയിലൊരുങ്ങുന്ന സാഹസിക ചിത്രത്തിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്നാണ് വാർത്തകൾ. ശക്തയായ സ്ത്രീകഥപാത്രമായിട്ടാണ് അമല എത്തുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി നടൻമാർ ഇല്ലാ എന്നുള്ളതും പ്രത്യേകതയാണ്. പുതിയ ചിത്രം നിർമിക്കുന്നത് തമിഴിൽ അമല അഭിനയിച്ച് ഹിറ്റായ മൈന എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
തമിഴ് സിനിമയിൽ ആരും ഇതുവരെ ശ്രമിക്കാത്ത രീതിയലാണ് ചിത്രം ഒരുക്കുന്നതെന്നാണു വിവരം. ശക്തയായ സ്ത്രീകഥാപാത്രങ്ങൾ പലതും ഇതിനു മുന്പും അമല ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കഥയും കഥാപാത്രവുമായിട്ടാണ് ഇത്തവണ നടി രംഗത്തെത്തുന്നത്. സാഹസിക സിനിമകൾക്ക് പ്രിയം കൂടിവരുന്നതിനാൽ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.