ടെക്സസ്: യുഎസിലെ ടെക്സസിൽ ഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻതട്ടി മരിച്ചു. ഫ്രഡ്സാനിയ തോംസണ്‍ എന്ന പത്തൊന്പതുകാരിയാണ് വെള്ളിയാഴ്ച വൈകുന്നേരം നവസോട്ടയിലെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനിടെ മരിച്ചത്.
മോഡലായ ഫ്രഡ്സാനിയ നവാസോട്ട ഹോളിസ്റ്റർ ആൻഡ് ലി സ്ട്രീറ്റിനു സമീപം രണ്ടു പാളങ്ങൾ കൂടി ചേരുന്ന ഭാഗത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഒരു പാളത്തിൽകൂടി ട്രെയിൻ വരുന്നതുകണ്ട് രണ്ടാമത്തെ ട്രാക്കിലേക്കു കടക്കുന്പോൾ അതിവേഗത്തിൽ എതിർദിശയിൽനിന്നു വന്ന മറ്റൊരു ട്രെയിനിനു മുന്നിൽപെടുകയായിരുന്നു. സംഭവത്തിൽ കാമറമാൻ പരിക്കേൽക്കാതെ രക്ഷപെട്ടു. അതേസമയം ഹോണ്‍ മുഴക്കിയാണ് ട്രെയിൻ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.