ഏത് പേസ്റ്റാ ഉപയോഗിക്കുന്നേ..! പോലീസുകാ രന്‍റെ വിരൽപ്രതി കടിച്ചെടുത്തു; പ്രതി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയു ണ്ടായ പിടിവലിക്കിടെയാണ് വിരൽ കടിച്ചെടുത്തത്

police-fingureഅമ്പലപ്പുഴ: പോലീസുകാരന്‍റെ വിരൽ പ്രതി കടിച്ചെടുത്തു. കാക്കാഴം കമ്പി വളപ്പിൽ കണ്ണൻ (30) ആണ് പോലീസ് കോൺസ്റ്റബിൾ കിഷോറി(39)ന്‍റെ മോതിരവിരൽ കടിച്ചെടുത്തത്. കണ്ണന്‍റെ ഭാര്യാമാതാവ് സന്ധ്യ നൽകിയ പരാതിയെ തുടർന്നു പോലീസ് ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

രാത്രി രണ്ടോടെ കുടിച്ചുലക്കുകെട്ട നിലയിൽ ഇയാൾ അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രാവിലെ സ്റ്റേഷനിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പിടിക്കാൻ ചെന്നതായിരുന്നു കോൺസ്റ്റബിളായ കിഷോർ. പിടിവലിക്കിടയിൽ കിഷോറിന്‍റെ വിരലിൽ കണ്ണൻ കടിക്കുകയായിരുന്നു. വിരലറ്റ നിലയിൽ കിഷോറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

. കൂടുതൽ പോലീസുകാരെത്തി കണ്ണനെ പിടികൂടുകയായിരുന്നു. ഭാര്യാമാതാവ് സന്ധ്യയുടെ ഒരുലക്ഷം രൂപയും ഭാര്യാസഹോദരന്‍റെ  ബൈക്കും മോഷ്ടിച്ചു കടന്നെന്ന പരാതിയിലാണ് പോലീസ് ഇയാളെ തെരഞ്ഞത്. കണ്ണൻ ക്വട്ടേഷൻസംഘത്തിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു.

Related posts