മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടേത്. ഒരു മനുഷ്യജീവിയോട് ചെയ്യാന്‍ പാടില്ലാത്ത കൊടുംക്രൂരത കേരളത്തെ പിടിച്ചുലച്ചു. ഒടുവില്‍ അമിറുള്‍ ഇസ്ലാം എന്ന അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് കൈയ്യോടെ പിടികൂടുകയും ചെയ്തു. എന്നാല്‍ കൊടുംകുറ്റവാളിയെന്ന് പോലീസ് പറയുന്ന അമിറുളിന്റെ ജയിലിലെ പെരുമാറ്റം പല സംശയങ്ങള്‍ക്കും ഇടനല്കുന്നു. പ്രതിയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാക്കനാട്ടെ സബ്ജയിലില്‍ കഴിഞ്ഞദിവസം അമിറുള്‍ കുഴഞ്ഞുവീണതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
അമിറുളിനെ പാര്‍പ്പിച്ചിട്ടുള്ള സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ അടിപിടിയുണ്ടായി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കും പരിക്കേല്‍ക്കുകയും രക്തം പൊടിയുകയും ചെയ്തു. സഹതടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം കണ്ട് ഭയന്നുനിന്ന അമിറുള്‍ രക്തം കണ്ട് ഭയന്ന് തലകറങ്ങി വീണേേത്ര. സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചതത്രേ. അമിറുളിന്റെ പെരുമാറ്റത്തിലും ഇടപെടലിലും അയാളെ ആരോ ഡമ്മിയാക്കിയതാണെന്ന് തോന്നിക്കുന്നുവെന്നും സഹതടവുകാര്‍ പറയുന്നു. സെല്ലില്‍ പലപ്പോഴും ഒറ്റയ്ക്കിരിക്കുന്ന അമിറുള്‍ മിക്ക സമയത്തും ഗാഢ ചിന്തയിലാണെന്ന് മറ്റു തടവുകാര്‍ പറയുന്നു. മറ്റുള്ളവരുമായി കാര്യമായ സമ്പര്‍ക്കത്തിനു പോകാത്ത അമിറുള്‍ ജിഷയെ കൊന്നെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെടുന്നത്. പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായ കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. കുളിക്കടവില്‍ വച്ച് മറ്റൊരു സ്ത്രീ തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചതാണ് ജിഷയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് അമിറുള്‍ മൊഴി നല്‍കിയത്.