മലയാള സിനിമ മാറുകയാണെന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ‘ഒരു മലയാളം കളര്‍ പടം’ എന്ന ചിത്രം. വന്‍താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ ഒരു മലയാളം കളര്‍ പടത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. പഴയകാല നടന് ജോസ് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. യൂട്യൂബില്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്.
അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രംത്തില്‍ പുതുമുഖം മനു ഭദ്രന്, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. ഇവര്‍ക്കൊപ്പം ശില്‍പ്പ, ജോസ്, മുരുകന്, രജിത, ടീന, ലിന്‍സ് തോമസ്, യുവന് ജോണ്‍ തുടങ്ങിയവരുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിള്‍ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബീമാ പ്രോഡക്ഷസിന്റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് ‘ഒരു മലയാളം കളര്‍ പടം നിര്‍മിച്ചിട്ടുള്ളത്.