മലയാള സിനിമയില്‍ ചരിത്രമായി മാറിയ സിനിമയാണ് പുലിമുരുകന്. പുലിമുരുകന് എന്ന സിനിമപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു മോഹന്‍ലാലും അദ്ധേഹത്തിന്റെ വേഷഭൂഷാദികളും. അതില്‍ പ്രധാനപ്പെട്ടതായിരുന്നു മോഹന്‍ലാലിന്റെ ചെരുപ്പ്. പുലിമുരുകന് ചെരുപ്പ് എന്ന പേരില്‍ മാര്‍ക്കറ്റില്‍ ചെരുപ്പും ഇറങ്ങിയിരുന്നു. ചെരുപ്പ് കൂടാതെ മുരുകന്റെ കഴുത്തിലെ മാലയും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആ മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയില്‍ മുരുകന് ഉപയോഗിച്ച മാലയ്ക്ക് ആവശ്യക്കാരേറിയപ്പോള്‍ ആ മാല ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു. ഇപ്പോഴിതാ ഓണ്ലേലത്തിലൂടെ പുലികളെ വിറപ്പിച്ച മുരുകന്റെ കഴുത്തിലെ പുലിപ്പല്ലിന്റെ മാതൃകയിലുളള ആ മാല ഒരു ലക്ഷത്തിപ്പതിനായിരം രൂപയ്ക്ക് വിറ്റുപോയിരിക്കുന്നു. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ ഉയര്‍ന്ന തുകയ്ക്ക് പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കിയത്.
മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്ഡേഷനുകളും ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റിലാണ് പുലിമുരുകന് മാലയുടെ ലേലംവിളി നടന്നത്. ദ കംപ്ലീറ്റ് ആക്ടര്‍ ടീം മോഹന്‍ലാലിന്റെ പേരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള സാമ്പത്തിക സമാഹരണമാണ് ലാല്‍ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നത്. ലാല്‍ സ്റ്റോറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കൂടാതെ അദ്ദേഹത്തിന്റെ പുസ്തങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ലഭ്യമാണ്. പുസ്തകങ്ങള്‍ ലാലിന്റെ കയ്യൊപ്പോടെയാണ് ലഭിക്കുക. പുലിമുരുകനിലെ മാല മോഹന്‍ലാലാണ് ലേലത്തില്‍ സ്വന്തമാക്കിയയാള്‍ക്ക് സമ്മാനിക്കുക. മോഹന്‍ലാലിന്റെ സ്വകാര്യശേഖരത്തില്നിന്നുള്ള ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, പെയിന്റിങ്ങുകള്‍ എന്നിവയും ടെറിട്ടോറിയല്‍ ആര്‍മിയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. മോഹന്‍ലാലിന്റെ ബ്ലോഗ് പ്രസിദ്ധപ്പെടുത്തുന്നതും ഈ വെബ്സൈറ്റിലാണ്.