പൂന: ബജാജ് അടുത്തിടെ പുറത്തിറക്കിയ സൂപ്പർ ബൈക്ക് ഡൊമിനർ 400ന്റെ വിജയത്തിനു പിന്നാലെ കൂടുതൽ കരുത്തുള്ള മോഡൽ വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുന്നു. രണ്ടു ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള 500 സിസി ബൈക്ക് ഇറക്കാനാണ് കമ്പനിയുടെ തീരുമാനം. റോയൽ എന്‍ഫീൽഡിന്റെ മുന്നേറ്റത്തിനു തടയിടാനുള്ള നീക്കമാണ് ബജാജ് നടത്തുന്നത്.
ഡൊമിനർ പുറത്തിറങ്ങിയതു മുതൽ റോയൽ എൻഫീൽഡിന്റെ മാർക്കറ്റ് ഷെയർ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഇപ്പോൾ 373.3സിസിയിൽ പുറത്തിറങ്ങുന്ന ഡൊമിനർ 400 കരുത്തു കൂട്ടി പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.
500 സിസി സെഗ്മെന്റിലേക്ക് പുതിയ നിർമാതാക്കളും ഇറങ്ങുന്നുണ്ട്. ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിൽ പുറത്തിറങ്ങാൻ പോകുന്ന ജി310ആർ ഈ വിഭാഗത്തിലുള്ളതാണ്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് ജി310ആറിനു പ്രതീക്ഷിക്കുന്ന വില.