തുറന്നടിച്ചു വെള്ളാപ്പള്ളി..! മ​ല​പ്പു​റ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ക്കേ​ണ്ട ബാ​ധ്യ​ത ബി​ഡി​ജെ​എ​സി​നി​ല്ല; കേരളത്തിൽ ബിജെപിയേ ക്കാൾ കരുത്തുള്ളപാർട്ടി ബിഡിജെഎസ് എന്ന് വെ​ള്ളാ​പ്പ​ള്ളി

vellapallyആ​ല​പ്പു​ഴ: മ​ല​പ്പു​റം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നാ​ണ് മു​ന്ന​ണി​യെ വെ​ട്ടി​ലാ​ക്കി ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത് മു​ന്ന​ണി​യി​ൽ ആ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്നു പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി അ​തി​നാ​ൽ ത​ന്നെ ആ ​സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ക്കേ​ണ്ട ബാ​ധ്യ​ത ബി​ഡി​ജെ​എ​സി​നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ സ​ക​ല​സീ​മ​ക​ളും ലം​ഘി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​മീ​പ​കാ​ല​ത്ത് ബി​ജെ​പി​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും തു​റ​ന്ന​ടി​ച്ചു.

ബി​ഡി​ജെ​എ​സ് അ​ണി​ക​ൾ ബി​ജെ​പി​യി​ൽ ല​യി​ക്കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ​പോ​ലും ക​രു​തേ​ണ്ടെ​ന്നു പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി ബി​ഡി​ജെ​എ​സ് കേ​ര​ള​ത്തി​ൽ ബി​ജെ​പി​യേ​ക്കാ​ൾ ക​രു​ത്തു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും ഭാ​വി​യി​ൽ ത​ങ്ങ​ൾ ഏ​തു മു​ന്ന​ണി​യു​മാ​യും സ​ഹ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts