ആരാധകരെ ഒരു കാരണവശാലും നിരാശപ്പെടുത്താത്ത ആളാണ് മോഹന്‍ലാല്‍ എന്നാണ് പറയപ്പെടുന്നത്. അതങ്ങനെ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു മോഹന്‍ലാല്‍ ഇക്കഴിഞ്ഞ ദിവസവും. തിരുവനന്തപുരത്തെ കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ സുഭദ്രാമ്മയുടെ ആവശ്യപ്രകാരമായിരുന്നു മോഹന്‍ലാല്‍ അവരെ കാണാനെത്തിയത്. മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹന്‍ലാല്‍ ഒന്ന് വരുവോ കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’ എന്നു ചോദിച്ചുകൊണ്ടുള്ള അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതേത്തുടര്‍ന്നാണ് മകനായി കണ്ട് തന്നെ കാണണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാന്‍ തിരക്കുകള്‍ മാറ്റിവച്ച് മോഹന്‍ലാല്‍ എത്തിയത്. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിച്ച വാര്‍ത്ത അറിഞ്ഞത്. സുഹൃത്ത് സന്‍കുമാറിനോപ്പമാണ് മോഹന്‍ലാല്‍ ഈ അമ്മയെ കാണാനെത്തിയത്. ഒരു മണിക്കൂറിലേറെ സമയം അദ്ദേഹം അവിടെ ചെലവഴിക്കുകയും ചെയ്തു. എന്നെ കാണാന്‍ വരുമോ എന്ന ചോദിച്ചില്ലേ, അതാ വന്നത്. ഇപ്പോ സന്തോഷമായില്ലേ മോഹന്‍ലാല്‍ ചോദിച്ചു. ഓരോരുത്തരോടും വിശേഷങ്ങളും അന്വേഷിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. 17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുകയാണ് സുഭദ്രാമ്മ. അവര്‍ക്ക് മക്കളോ കുടുബമോ ഇല്ല. തന്നെ കാണണമെന്നാഗ്രഹിച്ച് വിളിച്ച സുഭദ്രാമ്മയ്‌ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോ ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു.