ഓടിയൊളിക്കാനാവില്ല! കാരണം, രോഗികളെങ്കിലും മനുഷ്യരുമാണ്; ത്വക്ക്‌രോഗത്തെ അത്ഭുതകരമായ രീതിയില്‍ സൗന്ദര്യമാക്കിയ യുവതികളെക്കുറിച്ചറിയാം

vitiligoചെറിയൊരു മുഖക്കുരു വന്നാല്‍ പോലും ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശരായി മാറുന്നവരാണധികവും. സ്ത്രീകളും കൗമാരക്കാരും പ്രത്യേകിച്ച്. എന്നാല്‍ വെള്ളപ്പാണ്ട് ബാധിച്ച് ദേഹംമുഴുവന്‍ വികൃതമായെങ്കിലും മനോധൈര്യം കൈവിടാതെ തന്റെ കുറവുകളെ മുതല്‍ക്കൂട്ടായി മാറ്റിയ ഒരു യുവതിയുടെ ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം എല്ലാവര്‍ക്കും പരിചിതമാണ്. സാധാരണയായി കണ്ടുവരുന്ന ചര്‍മ രോഗമാണിത്. ഫ്ളോറിഡ സ്വദേശിനിയായ ആഷ്ലി സോട്ടോയാണ് ഇത്തരത്തില്‍ വെള്ളപ്പാണ്ട് എന്ന രോഗത്തോട് പടപൊരുതി വാര്‍ത്തകളില്‍ നിറയുന്നത്.
ആഷ്‌ലിയുടെ പന്ത്രണ്ടാമത്തെ വയസിലാണ് ഈ ത്വക്ക് രോഗം അവളെ പിടികൂടുന്നത്.

1489654636932

കൂട്ടുകാരുടെ ഭാഗത്തുനിന്നുപോലും കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പല തരത്തിലും ആളുകള്‍ ആഷ്ലിയെ ഒറ്റപ്പെടുത്തി. എന്നാല്‍ ഏതോ ഒരു സമയത്ത് അവളില്‍ കളിയാക്കലുകളെ അതിജീവിക്കണം എന്ന ചിന്തയുണ്ടായി. അതിനായി അവള്‍ പല മാര്‍ഗങ്ങളും പയറ്റി. സ്ലീവ്ലെസ്സായ വസ്ത്രം ധരിച്ച് അവള്‍ ആള്‍ക്കൂട്ടത്തിലൂടെ നടപ്പുവരെ തുടങ്ങി. എന്നാലും സമൂഹം അവളെ തുറിച്ച് നോക്കിക്കൊണ്ടേയിരുന്നു. പിന്നെയാണ് ആഷ്ലി തന്റെ ശരീരത്തില്‍ ചായം പൂശിത്തുടങ്ങിയത്. തന്റെ ശരീരത്തിലെ നിറമാറ്റം വന്ന ഭാഗങ്ങള്‍ അവള്‍ അടയാളപ്പെടുത്തി. ശരീരത്തില്‍ ഭൂപടം വരച്ച് അവള്‍ രസം കണ്ടു. ധാരാളം ആരാധകരുണ്ടായി. രോഗം വന്നതിനുശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞ് അവള്‍ സ്വന്തം ശരീരത്തെ ക്യാന്‍വാസാക്കി ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. സ്വന്തം ശരീരത്തെ പ്രശംസിക്കുന്ന  ആളുകള്‍ എല്ലായിടത്തുമുണ്ടെന്ന് അവള്‍ക്ക് മനസിലായി.

1489654735012

തന്റെ ശരീരത്തിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് മനസിലാവുന്നതെന്നും ആഷ്‌ലി പറയുന്നു. ബോഡി പോസിറ്റീവ് സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആഷ്ലി അറിയപ്പെടുന്നത്. ശരീരത്തില്‍ 500 ഓളം കറുത്ത നിറത്തിലുള്ള പാടുകളുമായി ജനിച്ച ആല്‍ബ പാറേജോ എന്ന പെണ്‍കുട്ടിയും ഇത്തരത്തില്‍ തന്റെ കുറവുകളെ ചവിട്ടുപടികളാക്കിയ പെണ്‍കുട്ടിയാണ്. പ്രോഫഷണല്‍ ഫോട്ടോഷൂട്ടുകളും മാഗസിന്റെ കവര്‍ഗേളായും ആല്‍ബ പ്രശസ്തയാവുകയും ചെയ്തു.

Related posts