തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അജണ്ടയിൽനിന്ന് മാറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുണ്ടശേരി ഹാളിൽ ജില്ലാ സന്പൂർണ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ചെയ്തതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി സംബന്ധിച്ച് കെ.എം. മാണി പറഞ്ഞതുപോലെ എല്ലാവരും അഭിപ്രായം പറയാൻ മുന്നോട്ടു വരണം. സോളാർ പദ്ധതിക്ക് വൻ ചെലവാണ്. ജലവൈദ്യുത പദ്ധതിക്ക് നിസാര പണമേ വരുന്നുള്ളൂ. എന്നാൽ അതിരപ്പിള്ളി പദ്ധതികൊണ്ട് എല്ലാം പരിഹരിക്കാമെന്ന് അഭിപ്രായമില്ല. ചെറിയൊരു ആശ്വാസം ഉണ്ടാകുമെന്നു മാത്രം.