സ്വത്തുതര്‍ക്കം! വൃദ്ധനെ മരുമകളും കൊച്ചുമക്കളും ചേര്‍ന്ന് പാടത്തിലൂടെ വലിച്ചിഴച്ചു; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

7itiസ്വത്തിനായി പ്രായമായ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കുകയും തെരുവിലേയ്ക്കിറക്കി വിടുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട് ഇന്ന് ലോകത്തില്‍. അതിന് തയാറാകാത്തവരെ ക്രൂരമായി ഉപദ്രവിക്കുന്നതും കൊല്ലാക്കൊല ചെയ്യുന്നതും കാണാറുണ്ട്. കേരളത്തില്‍ മാത്രമല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് തെളിയിക്കുകയാണ് രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്ന ഈ വാര്‍ത്ത. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വൃദ്ധനെ മരുമകളും കൊച്ചുമക്കളും ചേര്‍ന്ന് പാടത്തിലൂടെ വലിച്ചിഴക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വിയറാമും സഹോദരന്‍ ഹേമരാജും ചേര്‍ന്ന് വാങ്ങിയ സ്ഥലത്തെ സംബന്ധിച്ച തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചത്.

6ru

ഹേമരാജിന്റെ മരണത്തെത്തുടര്‍ന്ന് ഈ സ്ഥലം അദ്ദേഹത്തിന്റെ മക്കളായ ഭഗവാന്‍ റാമും ബാബുലാലും ചേര്‍ന്ന് കൈവശപ്പെടുത്തുകയായിരുന്നു. വിയറാം സ്ഥലത്തിന്റെ പകുതി ആവശ്യപ്പെട്ടെങ്കിലും സഹോദരപുത്രന്മാര്‍ അത് നല്‍കാന്‍ കൂട്ടാക്കിയില്ല. തനിക്കവകാശപ്പെട്ട സ്ഥലത്ത് ട്രാക്ടര്‍ ഉപയോഗിച്ച് പണി നടത്തിയത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിയറാമിന് കൊച്ചുമക്കളില്‍ നിന്ന് ഈ ദുരനുഭവം നേരിട്ടത്. ഭഗവാന്‍ റാമിന്റെ ഭാര്യ മോഹിനിയും അവരുടെ പെണ്മക്കളായ രാജേശ്വരി, കവിത തുടങ്ങിയവരും മകന്‍ അശോകും ചേര്‍ന്നാണ് വിയറാമിനെ വലിച്ചിഴച്ച് പുറത്തേക്കിട്ടത്. വൃദ്ധനെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ചര്‍ച്ച ആയതോടെ സംഭവവുമായി ബന്ധപ്പെട്ട് ബാബുലാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related posts