ആലപ്പുഴ: ആലപ്പുഴ – ഇരട്ടക്കുളങ്ങര റൂട്ടീൽ സർവീസ് നടത്തുന്ന ഫിർദൗസ് ബസിലെ കണ്ടക്ടർ കൊറ്റംകുളങ്ങര ശങ്കരശേരി വീട്ടിൽ ഷമീർ (28), ഡ്രൈവർ സൗത്ത് ആര്യാട് ചേർത്തല വെളിയിൽ സുനീർ (31) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ക്രൗണ്‍ ബസിലെ ഡ്രൈവർ പുന്നപ്ര കിഴക്കേ തയ്യിൽ നജീബ് (27) നെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
സംഘർഷത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നജീബിനെ പോലീസ് ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്കു ശേഷം സമയക്രമത്തെപ്പറ്റി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടാകുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ നജീബിന്റെ കൈവശം ഉണ്ടായിരുന്ന ആയുധമുപയോഗിച്ച് ഷമീറിനെയും സുധീറിനെയും കുത്തുകയായിരുന്നു. കൈകൾക്കു തോളിനുമാണ് ഇരുവർക്കും കുത്തേറ്റിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.