കേസ് പുതിയ വഴിത്തിരിവിലേക്ക്! ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി മെഡിക്കല്‍ സംഘം; ഇനി ഡിഎന്‍എ ടെസ്റ്റ്

Dhanush

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ന​ട​ൻ ധ​നു​ഷ് ആ​രു​ടെ മ​ക​നാ​ണെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. ധ​നു​ഷി​ന്‍റെ ദേ​ഹ​ത്തു​ള്ള അ​ട​യാ​ള​ങ്ങ​ൾ ലേ​സ​ർ​ചി​കി​ത്സ വ​ഴി മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇന്നലെയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇ​തോ​ടെ ധ​നു​ഷി​നെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ക​തി​രേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 28-ന് ​കോ​ട​തി​യി​ൽ മെ​ഡി​ക്ക​ൽ സം​ഘം ധ​നു​ഷി​ന്‍റെ ദേ​ഹ​ത്തെ അ​ട​യാ​ള​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലാ​ണ് ധ​നു​ഷ് ദേ​ഹ​ത്തെ അ​ട​യാ​ള​ങ്ങ​ൾ ലേ​സ​ർ ചി​കി​ത്സ​വ​ഴി മാ​യ്ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ന്‍റെ തു​ട​ർ​വി​ചാ​ര​ണ മാ​ർ​ച്ച് 27-ലേ​ക്കു മാ​റ്റി. ധ​നു​ഷ് ത​ങ്ങ​ളു​ടെ മ​ക​നാ​ണെ​ന്ന​വ​കാ​ശ​പ്പെ​ട്ട് മ​ധു​ര ജി​ല്ല​യി​ലെ മേ​ലൂ​രി​ന​ടു​ത്തു മാ​ലം​പ​ട്ട​യി​ലു​ള്ള ക​തി​രേ​ശ​ൻ- മീ​നാ​ക്ഷി ദ​ന്പ​തി​ക​ളാ​ണ് മേ​ലൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ധ​നു​ഷ് മ​ക​നാ​ണെ​ന്നും കു​ട്ടി​ക്കാ​ല​ത്ത് നാ​ടു​വി​ട്ടു​പോ​യ​താ​ണെ​ന്നും പ്രാ​യം​ചെ​ന്ന ത​ങ്ങ​ളു​ടെ ചെ​ല​വി​ലേ​ക്ക് പ്ര​തി​മാ​സം 65,000 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ധ​നു​ഷി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റു​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ദ​ന്പ​തി​മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

വൃദ്ധദമ്പതിമാരുടെ അ​വ​കാ​ശ​വാ​ദം നി​ഷേ​ധി​ച്ച ധ​നു​ഷ്, താ​ൻ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ക​സ്തൂ​രി​രാ​ജ​യു​ടെ​യും വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ആ​ശു​പ​ത്രി രേ​ഖ​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ദ​ന്പ​തി​മാ​ർ അ​വ​കാ​ശ​പ്പെ​ട്ട​തു പോ​ലെ ത​ന്‍റെ ക​ഴു​ത്തി​ലും കൈ​യി​ലും കാ​ക്കാ​പ്പു​ള്ളി​യു​ണ്ടെ​ന്ന​തും ധ​നു​ഷ് നി​ഷേ​ധി​ച്ചി​രു​ന്നു. ധ​നു​ഷി​ൽ നി​ന്ന് പ​ണം ത​ട്ടാ​നാ​ണ് ദ​ന്പ​തി​മാ​ർ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്കി​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഡി ​എ​ൻ​എ പ​രി​ശോ​ധ​ന​ക്ക് കോ​ട​തി ത​യ്യാ​റാ​കു​മോ എ​ന്നാ​ണ് നി​യ​മ​കേ​ന്ദ്ര​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് വ​രെ വാ​ങ്ങി​യ ധ​നു​ഷ് ത​മി​ഴ​കം ആ​രാ​ധി​ക്കു​ന്ന സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ മ​രു​മ​ക​ൻ കൂ​ടി ആ​യ​തി​നാ​ൽ ത​മി​ഴ് ച​ല​ച്ചി​ത്ര ലോ​ക​വും എ​ന്തി​നേ​റെ ത​മി​ഴ​കം മൊ​ത്ത​വും കോ​ട​തി വി​ധി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

“ഞ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ അ​ല്ല, എ​ന്ന് ധ​നു​ഷ് പ​റ​ഞ്ഞാ​ൽ പി​ന്നെ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​രി​ല്ല​ന്നാ​ണ് ’ ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ ധ​നു​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts