പാറന്പുഴ കൂട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ! കേസിൽ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്

Parampuzha_killer_041116

കോട്ടയം: പാറന്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്.

2015 മേയ് 16നു അർധരാത്രി കോട്ടയം പാറന്പുഴ മൂലേപ്പറന്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ്‍ ലാൽ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു.

Related posts