താല്‍പര്യമില്ലെങ്കില്‍ രാഹുല്‍ ഒഴിയണം; ആന്റണി മൗനിബാബ; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

rahulതിരുവനന്തപുരം: എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആർ.മഹേഷ്. തന്‍റെ ഫേസ്ബുക്ക് പേജിലാണ് മഹേഷ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.

കെ.​പി.​സി.​സി​യ്ക്ക് നാ​ഥ​ൻ ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടാ​ഴ്ച്ച ആ​കു​ന്നുവെന്നും ബി.​ജെ.​പി​യു​ടെ​യും സി.​പി.​ഐ.​എ​മ്മി​ന്റെ​യും ഭ​ര​ണ പ​രാ​ജ​യ​ത്തി​നെ​തി​രെ ജ​ന​പ​ക്ഷ​ത്ത് നി​ന്ന് സ​മ​രം ന​യി​ക്കേ​ണ്ട സം​ഘ​ട​ന നേ​തൃ​ത്വ​മി​ല്ലാ​തെ നി​ശ്ശ​ബ്ദ​ത​ പാലിക്കുന്നെന്നും മഹേഷ് കുറ്റപ്പെടുത്തുന്നു.

ക്യാ​മ്പ​സു​ക​ളി​ൽ ഇ​ല്ലാ​താ​യി കൊ​ണ്ടി​രി​ക്കു​ന്ന കെ.​എ​സ്.​യു​വി​നെ പ​ര​സ്പ​രം മ​ത്സ​രി​പ്പി​ച്ച് പാ​ർ​ട്ടി​യി​ലും, കെ.​എ​സ്.​യു​വി​ലും മെ​മ്പ​ർ​ഷി​പ്പ് എ​ടു​ക്കും മു​ൻ​പേ ഗ്രൂ​പ്പി​ൽ അം​ഗ​ത്വ​വും എ​ടു​പ്പി​ച്ച്, നാ​ട് മു​ഴു​വ​ൻ ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ളും കൂ​ടി, ഗ്രൂ​പ്പ് തി​രി​ഞ്ഞ് ത​മ്മി​ല​ടി​പ്പി​ച്ച് നേ​തൃ​ത്വം ക​ണ്ട് ര​സി​ക്കു​ക​യാ​ണ്. ഒ​രു മ​ഹ​ത്താ​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം, രാ​ജ്യ​ത്തും, സം​സ്ഥാ​ന​ത്തും ഉ​രു​കി തീ​രു​ന്ന​ത് ലാ​ഘ​വ​ത്തോ​ടെ ക​ണ്ട് നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം റോ​മാ സാ​മ്രാ​ജ്യം ക​ത്തി എ​രി​ഞ്ഞ​പ്പോ​ൾ വീ​ണ വാ​യി​ച്ച ച​ക്ര​വ​ർ​ത്തി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത് മു​ന്നി​ൽ നി​ന്ന് ന​യി​ക്കാ​ൻ താ​ല്പ​ര്യം ഇ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഒ​ഴി​യ​ണം. ഒ​രു മ​ഹ​ത്താ​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്റെ രാ​ജ്യം മു​ഴു​വ​ൻ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ചി​രു​ന്ന വേ​രു​ക​ൾ അ​റ്റ് പോ​വു​ന്ന​ത് രാഹുൽ ഗാന്ധി ക​ണ്ണ് തു​റ​ന്ന് കാ​ണ​ണമെന്നും ഫേസ്ബുക്ക് പറയുന്നു.

കെ.​എ​സ്.​യു വ​ള​ർ​ത്തി വ​ലു​താ​ക്കി​യ എ.​കെ.​ആ​ന്റ​ണി ഡ​ൽ​ഹി​യി​ൽ മൗ​നി​ബാ​ബ​യാ​യി തു​ട​രു​ക​യാ​ണ്. കെ.​എ​സ്.​യു​വി​നെ മൂ​ന്ന് തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൂ​ടി ഒ​രു സ​ഹ​ക​ര​ണ സം​ഘം ആ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. എ​ൻ.​എ​സ്.​യു നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ മെ​മ്പ​ർ​ഷി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ എ​ൺ​പ​ത് ശ​ത​മാ​ന​വും അ​ധി​കാ​രം പി​ടി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ വ്യാ​ജ മെ​മ്പ​ർ​ഷി​പ്പു​ക​ൾ മാ​ത്ര​മാ​ണ്.

ഫാ​സി​സ്റ്റ് അ​ജ​ണ്ട​ക​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് പ​ക​രം ഒ​രേ പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ന്ന ഈ ​തു​ഗ്ല​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്കാ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ലാ​യെ​ങ്കി​ൽ ക​ന​ത്ത വി​ല കൊ​ടു​ക്കേ​ണ്ടി വ​രും. സ്ഥി​രം സെ​റ്റി​ൽ​മെ​ന്റ് രാ​ഷ്ട്രീ​യം, ഗ്രൂ​പ്പ് ക​ളി, തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ കാ​ല് വാ​ര​ൽ, അ​ഴി​മ​തി, അ​വി​ഹി​ത ധ​ന​സ​മ്പാ​ദ​നം, പ്ര​ത്യ​യ​ശാ​സ്ത്ര പ​ര​മാ​യ പാ​പ്പ​ര​ത്വം, വി​ഴു​പ്പ​ല​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥി​രം നി​ർ​ഗു​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് വിമർശനമുന്നയിക്കുന്നു.

Related posts