കൊടകര: ആളൂരിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്തുവന്നിരുന്ന യുവാവിനെ കൊടകര പോലിസ് അറസ്റ്റു ചെയ്തു. അഷ്ടമിച്ചിറ അണ്ണല്ലൂർ ചൊവ്വാട്ട് വീട്ടിൽ രമേഷിനെയാണ് (29) കൊടകര എസ്ഐ കെ.എസ്. സുബീഷ്മോന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത്
. കഴിഞ്ഞ ഏതാനും മാസങ്ങളായി ആളൂർ പെ ട്രോൾപന്പ് പരിസരത്തുവച്ച് ഇയാൾ നിരവധി സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചതായിപരാതിയുണ്ട്. ബൈക്കിൽ സാവധാനം സഞ്ചരിക്കുന്ന ഇയാൾ വഴിയാത്രക്കാരികളായ സ്ത്രീകളുടെ അടുത്തെത്തുന്പോൾ അവരെ കയറിപ്പിടിച്ച ശേഷം പെട്ടെന്ന് ബൈക്കിൽ രക്ഷപ്പെടുകയാണു പതിവ്. നൂറോളം സ്ത്രീകൾക്കാണ് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്.
92 പേർ കൊടകര പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് നാട്ടുകാർ നൽകിയ ബൈക്ക് നന്പർ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അണ്ണല്ലൂരിലെ വീട്ടുപരിസരത്ത് യുവാവിനെ പോലിസ് പിടികൂടിയത്. ഇയാൾ പൂജാരിയാണെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കി.