യഥാര്‍ത്ഥ ഡൈനസോര്‍ ഇങ്ങനെയല്ല! കോഴികുഞ്ഞിന്റെ രൂപവും നായയുടെ വലിപ്പവുമായിരുന്നു ഡൈനസോറിന്; പുതിയ പഠനങ്ങള്‍ അതിശയിപ്പിക്കുന്നത്

southlive_2017-03_326f4db4-df10-4cd1-9a04-d8cdb264a5be_TREX SMALLഡൈനസോര്‍ എന്നൊരു ജീവി വര്‍ഗം ലോകത്തില്‍ ജീവിച്ചിരുന്നു എന്ന് ആളുകള്‍ അറിയുന്നതു തന്നെ ജുറാസിക് പാര്‍ക്ക് എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ്. ഇക്കാരണത്താല്‍ തന്നെ ഡൈനസോര്‍ എന്നു കേട്ടാല്‍ മിക്കവര്‍ക്കും മനസ്സില്‍ തെളിയുക സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്കിലെ ഭീകരനായ റെക്സിനെയാണ്. എന്നാല്‍ യഥാര്‍ത്ഥ ഡൈനസോറസ് റെക്‌സിനെക്കണ്ടാല്‍ നമുക്ക് ചിരിയാകും വരിക എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സിനിമയില്‍ കണ്ട വലിയ കൂര്‍ത്ത പല്ലുകളും പേടിപ്പിക്കുന്ന അലര്‍ച്ചയും പാമ്പിന്റേതുപോലെ ശല്‍ക്കങ്ങളും ഉള്ള രൂപമല്ല ഡൈനസോറിനെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ നിറയെ തൂവലുണ്ടായിരുന്ന റെക്‌സ് വലിയൊരു കോഴിക്കുഞ്ഞിനെപ്പോലെ ആയിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ശബ്ദമാകട്ടെ കൂവലോ അല്ലെങ്കില്‍ താറാവിന്റേതുപോലെ ‘ക്വാക്ക്’ എന്നോ ആയിരുന്നു.

സിനിമയില്‍ വെലോസിറേപ്റ്റര്‍ എന്ന ഡൈനസോറിന് ആറടിയിലധികം പൊക്കമുണ്ട്. യഥാര്‍ത്ഥത്തില്‍ നായയുടെ അത്ര വലിപ്പമെ ഇവക്കുണ്ടായിരുന്നുള്ളൂ. പുതിയതായി കണ്ടെത്തിയ ‘കുലിന്ദാഡ്രോമിയസ് സബൈക്കാലിക്കസ്’ എന്ന ഡൈനസോറിന് പക്ഷികളുടേതുപോലെ കൊക്കുണ്ടായിരുന്നതായും ഗവേഷകര്‍ പറയുന്നു. ഉല്‍ക്കാപതനം മൂലം പെട്ടെന്ന് ഡൈനസോറുകള്‍ ഇല്ലാതായെന്ന വാദത്തെയും ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നുണ്ട്. ഉല്‍ക്കാപതനത്തെതുടര്‍ന്നുണ്ടായ പൊടിപടലങ്ങളും ആഹാര ലഭ്യതയിലുണ്ടായ കുറവും നൂലം അവയ്ക്ക് വംശനാശമുണ്ടാവുകയായിരുന്നു എന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും സമുദ്രജലനിരപ്പിലെ വ്യതിയാനവും വംശനാശത്തിന്റെ വേഗത കൂട്ടിയെന്നും പഠനങ്ങള്‍ പറയുന്നു.

Related posts