അന്പലപ്പുഴ: വിവാഹ വാഗ്ദാനം നല്കി 17 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പിടിയിലായ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുന്നപ്ര തെക്കു പഞ്ചായത്ത് പനക്കൽ വീട്ടിൽ യേശുദാസ് വിനു(30)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
മാസങ്ങളായി ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 17 കാരിയായ നീർക്കുന്നം സ്വദേശിനിയും വിനുവും ഒന്നിച്ചുകഴിയുകയായിരുന്നു. രണ്ടു മാസം മുന്‍പ് 17 കാരിയെ കുടുംബ കലഹത്തിനിടെ വിനു മർദിച്ചു. ഗർഭിണിയായ 17 കാരി ഇതേത്തുടർന്ന് നീർക്കുന്നത്തുള്ള സ്വന്തം വീട്ടിലേക്കു പോരുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഭർത്താവ് തന്നെ മർദിക്കുന്നെന്ന പരാതിയുമായി പുന്നപ്ര പോലീസ് സ്റ്റേഷനിൽ എത്തിയ പെണ്‍കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് 17 വയസു മാത്രമെ ഉള്ളൂ എന്നു മനസിലായത്. ഉടൻതന്നെ യേശുദാസ് എന്ന വിനുവിനെ ക സ്റ്റഡിയിലെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
ആറുമാസം ഗർഭിണിയായ 17 കാരിയെ വീട്ടുകാരോടൊപ്പം വിട്ടു.