അക്ഷയ് എന്നെ തഴഞ്ഞത് ശരിക്കും ഉപയോഗിച്ച ശേഷം; ട്വിങ്കിളിനെ കുറ്റം പറയാനാകില്ല; ബോളിവുഡിനെ പ്രകമ്പനം കൊള്ളിച്ച് ശില്‍പാഷെട്ടിയുടെ വെളിപ്പെടുത്തല്‍

silpa600മുംബൈ: ശില്‍പാഷെട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിവിറച്ച് ബോളിവുഡ്. സൂപ്പര്‍താരം അക്ഷയ്കുമാറിനെതിരേയാണ് മുന്‍ ഹോട്ട് നായിക ആരോപണമുന്നയിച്ചിരിക്കുന്നത്. താനും അക്ഷയ്‌യും തമ്മില്‍ പ്രണയമാഘോഷിച്ച കാലത്തെ വിവരങ്ങളാണ് ശില്‍പ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അക്ഷയ് കുമാര്‍ തന്നെ ശരിക്കും ഉപയോഗിച്ചുവെന്നും പിന്നീട് നിഷ്‌കരുണം തഴയുകയായിരുന്നുവെന്നുമാണ് ശില്‍പ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നോട് അക്ഷയ് കുമാര്‍ കാണിച്ചതു നെറികേടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അക്ഷയ്ക്ക് അതിനു തിരികെ കിട്ടും. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്.  അതു തന്റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞു. ഒരേ സമയം രണ്ടു പേരുമായാണ് അക്ഷയ്ക്ക് ബന്ധം ഉണ്ടായിരുന്നത്.

akshay1

താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തു തന്നെ ട്വിങ്കിളുമായും ബന്ധം ഉണ്ടായിരുന്നു. ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ലെങ്കിലും താന്‍ അതില്‍ നിന്നു മുക്തയായിക്കഴിഞ്ഞെന്നും ശില്‍പ പറയുന്നു. ഇനി അക്ഷയ്‌യുമായി ഒരു സിനിമ ഉണ്ടാവില്ലയെന്നും ശില്‍പ വ്യക്തമാക്കി.

Related posts