ഇത്രയും ആകാംക്ഷയോടെ രാജ്യത്ത് ഒരു മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണത്തെയും ആളുകള്‍ വീക്ഷിച്ചിട്ടില്ല എന്നാണ് കരുതപ്പെടുന്നത്. കാരണം അത്രമേല്‍ ആകാംക്ഷ ജനഹൃദയങ്ങളില്‍ നിറച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇക്കാരണത്താല്‍ തന്നെ ആദിത്യനാഥുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ ഔദ്യോഗിക വസതി ആശ്രമമാക്കുന്നു. താന്‍ ഇതുവരെ പിന്തുടര്ന്നു വന്ന സന്യാസ ജീവിത രീതിയില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ല ആദിത്യനാഥ്. ലക്നൗവിലെ ഔദ്യോഗിക വസതിയില്‍ അതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങുകയും ചെയ്തു.
ഖോരക്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയായ യോഗി ആദിത്യനാഥ് പ്രത്യേക പൂജകളും ഹോമങ്ങളുമായുള്ള ശുദ്ധീകരണ യജ്ഞത്തിന് ശേഷം മാത്രമാണ് ഔദ്യോഗിക വസതിയില്‍ താമസം തുടങ്ങുക. ഏഴു പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രക്രിയകള്‍ തുടങ്ങിവെക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പഴയ മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വസതിയില്‍ നിന്നും മാറ്റിക്കൊണ്ടിരിക്കയാണ്.
തുകലില്‍ നിര്‍മിച്ച സോഫാ സെറ്റുകള്‍ അടക്കമുള്ള എല്ലാ വസ്തുക്കളും ഇവിടെ നിന്ന് മാറ്റി. മുഖ്യമന്ത്രിയായശേഷം ദില്ലിയില്‍നിന്നും തിരിച്ചെത്തിയ യോഗി താമസിച്ചത് ലക്നൗവിലെ ഒരു ഗസ്റ്റ്ഹൗസിലാണ്. അതിനിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളപ്പില്‍ ഗോശാലയും നിര്‍മ്മിച്ചു തുടങ്ങി. ഖോരക്പുര്‍ മഠത്തില്‍ ഉള്ള 500ല്‍പരം പശുക്കളെ ലക്നൗവില്‍ എത്തിക്കുമെന്നാണ് പറയുന്നത്. ഖൊരക്പുര് എംപിയായ ആദിത്യനാഥ് എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് പശുക്കള്‍ക്ക് ഭക്ഷണം. നല്‍കുമായിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവ പ്രസാന്‍ പറയുന്നത്. ഇതേ രീതി മുഖ്യമന്ത്രിയായശേഷവും തുടരും.