കുറവിലങ്ങാട്: കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുന്ന എൽഡിഎഫ് ആവശ്യപ്പെടുന്ന പുതിയ ഐക്യപ്രസ്ഥാനത്തേക്കുറിച്ച് കെ.എം മാണി പുനരാലോചിക്കണമെന്നും യുഡിഎഫ് വിട്ട കെ.എം മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രാഷ്ടീയ ജഡ്ജിമെന്റെ വിലയിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ട്രറീയേറ്റഅംഗം ബേബിജോണ്‍ പറഞ്ഞു. ഇഎംഎസ്, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളരാഷ്ടീയം വിട്ട് കുഞ്ഞാപ്പാ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന പരസ്യപ്രഖ്യാപനം രാഷ്ടീയകേരളത്തിന്റെ ചുവരെഴുത്ത് വായിച്ചിട്ടാണ്. ആദർശത്തിന്റെ കുട്ടപ്പൻ സുധീരൻ സലാം പറഞ്ഞ് പിരിഞ്ഞതും കഴിഞ്ഞയാഴ്ച കേരളം കണ്ടു. കഴിഞ്ഞ തെരഞെടുപ്പോടെ മരിച്ച യുഡിഎഫിന്റെ സംസ്കാരത്തിനുസമയമായതായും ബേബിജോണ്‍ പറഞ്ഞു. സിപിഎം കടുത്തുരുത്തി ഏരിയാസെക്രട്ടറി കെ.യു വർഗീസ് അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാസെക്രട്ടേറിയേറ്റംഗം സി.ജെ ജോസഫ്, ജില്ലാക്കമ്മറ്റിയംഗം പി.എം തങ്കപ്പൻ, ഏരിയാക്കമ്മറ്റിയംഗം കെ.ജയകൃഷ്ണൻ, വി.കെ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്നോടിയായി പള്ളിക്കവലയിലെ മിനിബസ് ടെർമിനലിൽനിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലെ സമ്മേളന നഗറിലേക്ക് നൂറകണക്കിനാളുകൾ പങ്കെടുത്ത റാലിയും നടന്നു.