വുമണ്‍സ് ഹോസ്റ്റലില്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ കള്ളനെത്തി; പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍; വീഡിയോ വൈറല്‍…

linguire600ബംഗലൂരു: സ്വര്‍ണം മോഷ്ടാക്കള്‍, വാഹനമോഷ്ടാക്കള്‍ എന്നിങ്ങനെ പല തരത്തിലുള്ള മോഷ്ടാക്കളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവര്‍ അധികം കാണില്ല. ബംഗളുരുവിലെ മഹാറാണി വുമണ്‍സ് കോളജ്  ഹോസ്റ്റലിലാണ് ഈ അപൂര്‍വ കള്ളന്‍ എത്തിയത്. അസാധാരണമായ ശബ്ദങ്ങള്‍ കേട്ട് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എത്തി കള്ളനെ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെറസിലേക്ക് കയറിയ ഇയാള്‍ ജനലിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്നതും കഴുകി ഉണങ്ങാന്‍ വിരിച്ചിട്ടിരുന്ന അടിവസ്ത്രങ്ങള്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എടുത്ത അടിവസ്ത്രങ്ങള്‍ ധരിച്ച് അര്‍ധനഗ്‌നനായി കൂസലില്ലാതെ ടെറസിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ഹോസ്റ്റല്‍ വാര്‍ഡനും കുട്ടികളും കണ്ടത്.

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നേരത്തെ ഒരാള്‍ ഹോസ്റ്റല്‍ ഗ്രില്‍സിനകത്തു കൂടി കൈയ്യിടുന്നത് കണ്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിരുന്നെങ്കിലും ഹോസറ്റല്‍ വാര്‍ഡനായ സുമിത്ര ദേവി ഇതത്ര ഗൗരവകരമായെടുത്തില്ല. എന്നാല്‍ ഇത് പതിവായതോടെയാണ് ഹോസ്റ്റലിന്റെ എല്ലാ ഭാഗങ്ങളിലും സിസിടിവി സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തത്. ഇത് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലമുള്ള നടപടി ഉണ്ടായിട്ടില്ലെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കുമെന്നു കരുതുന്നതായും ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു. സമീപത്തെ ടെക്‌സ്റ്റൈല്‍സ് ഷോപ്പുകാരുടെ കരങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


Related posts