ശിൽപ ഷെട്ടിയും ഒരു സൂപ്പർതാരവുമായുള്ള പ്രേമം ഒരുകാലത്ത് ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമാണ്. എന്നാൽ എങ്ങനെ ആ പ്രണയം തകർന്നുവെന്ന് തുറന്നുപറയുകയാണ് ശിൽപ വർഷങ്ങൾക്ക് ശേഷം. അയാൾ തന്നെ ഉപയോഗിക്കുകയായിരുന്നു.
പിന്നീട് നന്നായി തഴയുകയും ചെയ്തു. എന്റെ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാൻ കഴിഞ്ഞു. അതെന്റെ സ്വകാര്യ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. എന്നാൽ എന്റെ പ്രയത്നം സിനിമാ ലോകത്ത് മുന്നിലെത്താൻ എന്നെ സഹായിച്ചു. ഒരേ സമയം രണ്ടു പേരുമായാണ് ആ സൂപ്പർതാരത്തിന് ബന്ധമുണ്ടായിരുന്നത്. താനുമായി സ്നേഹത്തിലായിരുന്ന സമയത്തു തന്നെ മറ്റൊരു നടിയുമായും ബന്ധം ഉണ്ടായിരുന്നു. ആ നടിയോട് എനിക്കു പരിഭവം ഒന്നുമില്ല.
അയാൾ മാത്രമാണു എന്നെ ചതിച്ചത്, അതിന്റെ പേരിൽ ആ പെണ്‍കുട്ടിയെ ഒരിക്കലും കുറ്റം പറയില്ല. കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തിൽ മറക്കാൻ കഴിയില്ല. എന്നാൽ ഞാൻ ഇപ്പോൾ അതിനെ മറികടന്നുകഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ആ പെണ്‍കുട്ടി ഇന്ന് ആ സൂപ്പർതാരത്തിന്റെ ഭാര്യയാണ്. ഇനി ഒരിക്കലും ആ സൂപ്പർതാരത്തിനൊപ്പം ഒരു സിനിമ ഉണ്ടാകില്ല- ശിൽപ ഷെട്ടി വ്യക്തമാക്കി. പ്രണയത്തകർച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശിൽപ ഷെട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.