പേരാമംഗലം: നിറം മാറ്റി മുഖം മിനുക്കി ഹൈവേ പോലീസിന്റെ വാഹനങ്ങൾ. നീലയും വെള്ളയും ഇടകലർന്ന സ്റ്റിക്കറുകളും നിറങ്ങളുമായി ഹൈവേപോലീസിന്റെ വാഹനങ്ങൾ നിരത്തിലിറങ്ങി. അത്യാവശ്യ ഘട്ടങ്ങളിൽ റോഡിലെ തിരക്കിൽ പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന നിറമാണ് ഇപ്പോൾ വാഹനത്തിന് നൽകിയിരിക്കുന്നത്.
തൃശൂർ ജില്ലയിൽ അഞ്ച് വാഹനങ്ങളാണ് ഹൈവേ പോലീസിനുള്ളത്. സിറ്റി ലിമിറ്റിൽ രണ്ടും റൂറൽ ലിമിറ്റിൽ മൂന്നും. വാഹനങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുപോയാണ് നിറം മാറ്റിക്കൊണ്ടുവന്നത്. വിവിധ ജില്ലകളിലെ വാഹനങ്ങൾ ഓരോ ദിവസമായി തിരുവനന്തപുരത്ത് കൊണ്ടുപോയാണ് പുതിയ നിറത്തിലാക്കിയത്. കേരളത്തിൽ നാൽപ്പതിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ പുതിയ മുഖത്തോടെ നിരത്തിലിറങ്ങിയിരിക്കുന്നത്.