പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. ഗോക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച ഗോ സംരക്ഷണ ബില്ലിലാണ് അദ്ദേഹം ഇകാര്യം ആവശ്യപ്പെട്ടത്. ഗോ സംരക്ഷണ ബില്‍ 2017 എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോ സംരക്ഷണ ബില്‍ 2017ല്‍ പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണം, ഭരണഘടന ആര്‍ട്ടിക്കിള്‍ 37, 48ന്റെ പരിരക്ഷ ഉറപ്പാക്കണം, പശുക്കളെ കൊന്നാല്‍ വധശിക്ഷ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സ്വാമി സഭയില്‍ ഉന്നയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക പശു സംരക്ഷണ വിഭാഗം രൂപീകരിക്കണം. അനിമല്‍ ഹസ്ബന്ററി സെക്രട്ടറിക്ക് ഇതിന്റെ ചുമതല നല്‍കണം. പശുക്കളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കാനുള്ള പ്രത്യേക അനുവാദവും ഇവര്‍ക്ക് നല്‍കണം.ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുന്നതിനുള്ള പ്രത്യേക അനുവാദം സമിതിക്ക് നല്‍കണമെന്നും പശുസംരക്ഷണവും അഅതിന്റെ ഗുണഫലങ്ങളും ആവശ്യകതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.