തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് പോലീസിന്റെ നിര്‍ദേശം. ഹൈടെക് സെല്ലാണ് ട്രോള്‍ ഗ്രൂപ്പുകളുടെ അഡ്മിന് കൈകാര്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആവര്‍ത്തിച്ചാല്‍ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് സന്ദേശം.
സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിയന്ത്രിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോള്‍ ഗ്രൂപ്പുകള്‍ക്കെതിരായ നീക്കം. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതായാണ് ഹൈടെക്ക് സെൽ വ്യക്തമാക്കുന്നത്. പക്ഷെ ആരുടെ പരാതിയെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയെ കളിയാക്കിയുള്ള പോസ്റ്റ് റിമൂവ് ചെയ്യണമെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഹൈടെക്ക് സെല്‍ നല്കിയ സന്ദേശത്തിൽ പറയുന്നു.