കണ്ണൂർ: എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിലാത്തറയിലെ പ്രമുഖ ജീവകാരുണ്യ കേന്ദ്രത്തിലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അമ്പലത്തറയിലെ മലയാങ്കോട് ശരത്കുമാറിനെ (26) യാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പിലാത്തറയിലെ ജീവകാരുണ്യ കേന്ദ്രത്തിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ നവംബറിൽ പീഡിപ്പിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടർ ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിയാരം പോലീസില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്ന തെറ്റായ കാര്യങ്ങളെ എതിര്‍ത്ത ശരത്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഭാര്യയും സ്ഥാപനത്തിലെ ട്യൂട്ടറുമായ അഖില കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്ഥാപനത്തിൽ അന്തേവാസിയായ ദളിത് പെണ്‍കുട്ടിയെ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തില്‍ ട്രസ്റ്റ് നടപടിയെടുക്കാത്തതിനെ ശരത്ത് എതിർത്തിരുന്നു.
കഴിഞ്ഞമാസമായിരുന്നു ഈ സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് ഡ്രൈവർ ബിജുവിനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ട്രസ്റ്റ് അധികൃതരുടെ നിലപാടിനെ എതിര്‍ത്ത അഞ്ചു ജീവനക്കാരെ അന്യായമായി പുറത്താക്കുകയും ചെയ്തു. ഇതിനെതിരേ ജീവനക്കാര്‍ കളക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരമായാണ് ഭർത്താവിനെതിരേ കള്ളക്കേസ് നല്‍കിയതെന്നും അഖില വാർത്താസമ്മേളനത്തിൽ ആരോപിച്ചു.