ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ

ranbeersingസി​നി​മാ താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സി​ംഗും ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ ഇ​രു​വ​രും പ​ര​സ്പ​രം കാ​ണാ​നു​ള്ള സ​ഹാ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് ദീ​പി​ക​യു​ടെ കൂ​ടെ നി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​തെ ര​ണ്‍​വീ​ർ സിം​ഗ് മാ​റി​നി​ന്ന​ത്. ദീ​പി​ക​യു​ടെ ഒ​പ്പം നി​ന്നു ഫോ​ട്ടോ എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​രു​തി താ​രം റെ​ഡ് കാ​ർപ്പറ്റി​ലൂടെ​യു​ള്ള ന​ട​ത്ത​വും വേ​ണ്ടെ​ന്നു​വ​ച്ചി​രു​ന്നു. ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ പ്ര​ശ്നം നി​ലനി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ര​സ്പ​രം ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ൾ. അ​താ​ണ് പൊ​തു​പ​രി​പാ​ടി​യി​ലും ഉ​ണ്ടാ​യ​ത്.

ഇ​തേ അ​വ​സ്ഥ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ജന്മദി​ന പാ​ർ​ട്ടി​യി​ൽ വ​ച്ചു​മു​ണ്ടാ​യി. ഇ​രു താ​ര​ങ്ങ​ളും ക​ണ്ട​താ​യി ന​ടി​ക്കാ​തെ പ​ര​സ്പ​രം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ദ്മാ​വ​തി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ സ​ഞ്ജ​യ് ലീ​ലബെ​ൻ​സാ​ലി​യാ​ണ് ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത്. അ​തി​ന് പി​ന്നി​ൽ മ​റ്റൊ​രു കാ​ര​ണ​വു​മു​ണ്ട്. ഈ ​വ​ർ​ഷം റി​ലീ​സി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന പ​ദ്മാ​വ​തി​യി​ൽ നാ​യി​കാ നാ​യ​കന്മാ​രാ​യി എ​ത്തു​ന്ന​ത് ദീ​പി​ക​യും ര​ണ്‍​വീ​റു​മാ​ണ്.

ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള പി​ണ​ക്ക​ത്തി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ സ​ഞ്ജ​യ് ലീ​ല ബെ​ൻ​സാ​ലി​യാ​ണ്. സം​വി​ധാ​യ​ക​ൻ ര​ണ്‍​വീ​റി​നും ദീ​പി​ക​യ്ക്കും ക​ണി​ശ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് താ​ര​ങ്ങ​ൾ ഇ​തു​വ​രെ ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല. സ​ഞ്ജ​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മാ​ത്ര​മാ​ണ് ര​ണ്ടാ​ളും ഇ​പ്പോ​ൾ നി​ല​കൊ​ള്ളു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.

Related posts