ജനങ്ങളെ വിഡ്ഡികളാക്കാമെന്ന് കരുതേണ്ട! ഇത് ചാനല്‍ ഒരുക്കിയ കെണി, റേറ്റിംഗ് കൂട്ടാനുള്ള കുതന്ത്രം; മന്ത്രിക്കെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്ന് ഉഴവൂര്‍ വിജയന്‍

എം.​സു​രേ​ഷ്ബാ​ബു

Uzhavoor_Vijayan_270317

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ശ​ശീ​ന്ദ്ര​നെ മൊ​ബൈ​ൽ ഫോ​ണ്‍ കെ​ണി​യി​ൽ​പ്പെ​ടു​ത്തി അ​പ​മാ​നി​ച്ച് രാ​ജി​വ​യ്പ്പി​ച്ച​ത് ചാ​ന​ൽ ഒ​രു​ക്കി​യ കെ​ണി​യാ​ണെ​ന്ന് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. ചാ​ന​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും മ​ന്ത്രി​ക്കെ​തി​രെ ഗു​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ണ്. ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം പു​റ​ത്ത് വ​രുമെന്നും എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ചാനലിന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് രോ​ഷ​മു​ണ്ട്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ഒരു ച​ർ​ച്ച​യി​ൽ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ചാനൽ മേ​ധാ​വി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്. ചാനലിന്‍റെ ന​ട​പ​ടി അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വും നി​റ​ഞ്ഞ​താ​ണെ​ന്നും എ​ക്കാ​ല​ത്തും ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കാ​മെ​ന്ന് അവർ ക​രു​തു​ന്നു​വെ​ങ്കി​ൽ അ​തൊ​ന്നും ഇ​നി വി​ല​പ്പോ​വി​ല്ലെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ വീ​ണ്ടും മ​ന്ത്രി​സ്ഥാ​ന​ത്ത് നി​യോ​ഗി​ക്കു​മെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പു​തി​യ മ​ന്ത്രി​യാ​യി പാ​ർ​ട്ടി തീ​രു​മാ​നി​ച്ച തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം വ​ന്നാ​ൽ ഉ​ട​നെ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കാ​നും കേ​ര​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ശ​ശീ​ന്ദ്ര​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്തു​ണ ന​ൽ​കു​മെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Related posts